0%

Chapter Title : ദേവാൻഷ് 2 [മഹി]

Author : Kambikathakal Read All Parts 773

ദേവാൻഷിന്റെ കൈയിൽ നിന്നും ബാഗ് നിലത്തേക്ക് വീണു.... പുറകിലെ ഡെസ്കിനു മുകളിലിരുന്ന് അഭിരാമിയോട് സംസാരിക്കുകയായിരുന്ന ദക്ഷായണിയും അവനെ കണ്ടിരുന്നു... ഒരുവേള ഇരുവരുടെയും കണ്ണുകൾ കോർത്തു....

അൻഷിന്റെ കണ്ണുകൾ ചെന്നായകളുടേതുപോലെ വളരെ ഷാർപ്പ് ആയിരുന്നു...തണുത്തുറഞ്ഞ കാടുകളിലെ നിശബ്ദമായ അഗ്നിപോലെ ... കഴിഞ്ഞ ദിവസത്തേക്കാൾ ദക്ഷായണി അവനെ കൂടുതൽ ശ്രദ്ധിച്ചു....

"ഹേയ് ബ്യൂട്ടി.... Good morning...."

ദേവാൻഷ് കൈ ഉയർത്തി അവളെ വിഷ് ചെയ്തു, ഇന്നലെ മനുവിനൊപ്പം ഇരുന്ന സീറ്റിൽ പോയിരുന്നു

"ദക്ഷകിനെ കണ്ടിട്ടാണോ നീ ക്ലാസ്സിൽ കയറിയത്...."

ബെഞ്ചിൽ ഇരുന്ന അഭിരാമി അവനെ നോക്കി കടുപ്പിച്ച് ചോദിച്ചു....

"അവനെന്താ അണിയിച്ചൊരുക്കി ഇരുത്തിയ ദേവിയാണോ.... കാലത്തെ മുഖം കാണിക്കാൻ...."

ദേവാൻഷ് പരിഹാസത്തോടെ അലക്ഷ്യമായി പറഞ്ഞു.... ദക്ഷകിനെ പറഞ്ഞത് ദക്ഷായണിക്ക് അത്രക്ക് ദഹിച്ചില്ല....അവൾ ഡെസ്കിലെന്ന് ഇറങ്ങാൻ തുടങ്ങിയതും ക്ലാസ്സിലേക്ക് ഇന്ദ്രൻ കയറി വന്നതും ഒരുമിച്ചായിരുന്നു....

അൻഷ് ആരെയും ശ്രദ്ധിക്കാതെ ഫോണിൽ നിന്നും മൊബൈലെടുത്തു യൂട്യൂബിലെ ഷോർട്സിൽ മുഴുകി...

"ഇന്നലെ നിന്നോട് ഞാൻ സംസാരിക്കണമെന്ന് പറഞ്ഞതല്ലേ....."

ദക്ഷയുടെ അടുത്തേക്ക് വന്ന ഇന്ദ്രൻ പൊട്ടിത്തെറിച്ചു.... അഭിരാമി കാര്യമെന്തെന്ന് അറിയാതെ ഇരുവരെയും നോക്കി... താൻ ബസ് കയറി പോകുന്ന സമയം ദക്ഷായണി ഇന്ദ്രനെ കാത്തുനിൽക്കുകയായിരുന്നു....

"ഞാനിന്നലെ  ഒന്നൊന്നര മണിക്കൂർ നിന്നെയും കാത്ത് കോളേജിന്റെ മുന്നിൽ പോസ്റ്റ്‌ ആയി നിന്നു....നീ എവിടെയായിരുന്നു..."

"നുണ പറയരുത്.... ഞാനിന്നലെ നിന്നെ അവിടെയെല്ലാം നോക്കി എത്ര നേരം നിന്നെന്ന് അറിയാമോ...."

"ഓഹോ ഇപ്പൊ ഞാനായോ നുണ പറയുന്നത്...."

"ഞാനൊരു കാര്യം പറഞ്ഞാൽ അത് അനുസരിക്കണം മനസ്സിലായോ....."

ദേവാൻഷ് ഇരിക്കുന്നതിന്റെ മുന്നിലെ ഡെസ്കിൽ ആഞ്ഞടിച്ചുകൊണ്ട് ഇന്ദ്രൻ അലറി... അൻഷ് അവനെ മുഖം ഉയർത്തി

💬 Comments

View all comments