0%

Chapter Title : ദേവാൻഷ് 2 [മഹി]

Author : Kambikathakal Read All Parts 774

ഒന്ന് നോക്കി, വീണ്ടും ഫോണിലേക്ക് ശ്രദ്ധിച്ചു...

ക്ലാസ്സിലേക്ക് കയറി വന്ന മനുവും ആൽവിനും അവിടെ നടക്കുന്ന പ്രശ്നം എന്താണെന്ന് അറിയാതെ ദേവാൻഷിന്റെ അടുത്ത് വന്നിരുന്നു...

"ഡേയ്... എന്തുവാ ഇവിടെ...."

ആൽവിൻ പതിയെ അൻഷിന്റെ ചെവിയിൽ ചോദിച്ചു....

"ആർക്കറിയാം.... ഈ കാണുന്നത് തന്നെ കാര്യം......."

അൻഷ് മറുപടി പറഞ്ഞു

"പിന്നേ.... നീ പറയുന്നതൊക്കെ അനുസരിക്കാൻ ഞാൻ നിന്റെ മറ്റവൾ അല്ലെ...."

ദക്ഷായണി പുച്ഛത്തോടെ ചിരിച്ചു....

"അതേടി.... നീയെന്റെ മറ്റവൾ തന്നെയാ.... ഇന്ദ്രന്റെ പെണ്ണ്... എന്തെങ്കിലും സംശയം ഉണ്ടോ നിനക്ക്...."

അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു... അഭിരാമി ഭയത്തോടെ ഇരുവരെയും നോക്കി... ഒന്നാമത് ദക്ഷക് ഇതുവരെയും കോളേജിൽ എത്തിയിട്ടില്ല....

"ഇന്ദ്രന്റെ പെണ്ണോ.... അത് നീയങ്ങ് തീരുമാനിച്ചോ...."

ദക്ഷായണിയുടെ ശബ്ദം ഉയർന്നു... ഉള്ളിലെ ദേഷ്യം കാരണം അവളുടെ കണ്ണുകൾ എരിഞ്ഞു....മുഖം ചുവന്നു

ദേവാൻഷ് ആൽവിനെ നോക്കി...

"ഇതാണോ നീ ഇന്നലെ പറഞ്ഞ ആ ചന്ദ്രൻ..."

അൻഷ് പെരുവിരൽകൊണ്ട് പിന്നിലേക്ക് ചൂണ്ടി...

"ആ.. ഇവൻ തന്നെ അവൻ...."

ആൽവിൻ പറഞ്ഞു... ദേവാൻഷ് ഫോൺ ഓഫ്‌ ആക്കി ബാഗിൽ ഇട്ടു, ചിരിയോടെ അവർക്കുനേരെ തിരിഞ്ഞിരുന്നു....

"ഇന്ദ്രാ... നീ ഇറങ്ങി പോ.....ഞാൻ ആകെ പ്രാന്ത് ആയി നിക്കുവാ....."

പിൻ കഴുത്തിൽ തടവി അമർഷത്തോടെ ദക്ഷായണി പറഞ്ഞു... അവളുടെ ചെവിക്ക് താഴെ  കഴുത്തിന്റെ വശത്തായി ചെറിയ ഞരമ്പുകളൊക്കെ പിടഞ്ഞുകയറി...

"ഇല്ല.... എനിക്ക് ഇപ്പൊ ഈ നിമിഷം അറിയണം.... നിനക്കെന്നെ ഇഷ്ടമാണോ അല്ലയോ....."

"ഇഷ്ടമല്ല.... അറിഞ്ഞില്ലേ.... ഇനി ഇറങ്ങി പോ...."

ഒരു നിമിഷംപോലും ആലോചിക്കാതെ ദക്ഷായണി മറുപടി പറഞ്ഞു.... ഉള്ളിന്റെ ഉള്ളിലെവിടെയോ അവനോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു.... ഇത്രനാളും

💬 Comments

View all comments