0%

Chapter Title : ദേവാൻഷ് 2 [മഹി]

Author : Kambikathakal Read All Parts 762

കണ്ട് ഞെട്ടി....അവൻ വേഗം അവരുടെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റി....

"എ... എന്താ...."

മുന്നിൽ നിൽക്കുന്ന രണ്ടു പെൺകുട്ടികളെയും മനു വിളറിയ ഭാവത്തോടെ നോക്കി.... അൻഷ് അപ്പോഴും അവന്റെ ദേഹത്തുചാരി കിടന്ന് ഉറക്കമായിരുന്നു

"നിന്നെ അടിച്ചതിനു പകരം ചോദിക്കാൻ വന്നതാ ദക്ഷ..." ദക്ഷയെ ചൂണ്ടി അഭിരാമി പറഞ്ഞു....

"പകരം ചോദിക്കാനോ...അതിന് എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ....ഞാനതങ്ങ് ക്ഷമിച്ചു"

മനു തല ചൊറിഞ്ഞുകൊണ്ട് അവരെ നോക്കി... ദക്ഷായണി കുനിഞ്ഞു മനുവിന്റെ താടിയിൽ പിടിച്ച് അവന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി....ശേഷം രണ്ട് അടി പിന്നിലേക്ക് ചുവടുവച്ചു, ഉയർന്നു ചാടി കറങ്ങി മനുവിന്റെ വയറിൽ ചാഞ്ഞുകിടക്കുന്ന ദേവാൻഷിന്റെ നെഞ്ചിൽ ആഞ്ഞു തൊഴിച്ചു.... കിക്കിന്റെ ഊക്കിൽ അൻഷും മനുവും അവന്റെ അടുത്ത് ഇരുന്ന ആൽവിനും ഒന്നിച്ച് ഞരങ്ങി അപ്പുറത്തെ വശത്തേക്ക് തെറിച്ചു.... ഉറക്കം ഞെട്ടിയ അൻഷ് മനുവിന്റെ മേലെനിന്നും പിടഞ്ഞുമാറി എഴുന്നേറ്റു കിതച്ചു...നല്ല വേദന അനുഭവപ്പെട്ട നെഞ്ചിൽ തടവിക്കൊണ്ട് ചുറ്റും കൂടി നിൽക്കുന്ന കുട്ടികളെ പകപ്പോടെ നോക്കി.... അവന്റെ ശരീരവും മുഖവും ഒരുപോലെ വിയർത്തിരുന്നു.... ദക്ഷായണിയോ അഭിരാമിയോ അവന്റെ കണ്ണുകളിൽ പതിഞ്ഞില്ല.... ദേവാൻഷ് വേഗം ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങിപോയി

മനുവും  ആൽവിനും നിലർത്തു നിന്നും പൊടിത്തട്ടി എഴുന്നേറ്റു., ദയനീയമായി ദക്ഷയെ നോക്കി

"എന്നെ തല്ലിയതിനു പകരം ചോദിച്ചല്ലോ..സന്തോഷം പെങ്ങളെ...."

മുതുകത്ത് കൈതാങ്ങി ഞൊണ്ടി ഞൊണ്ടി മനു പുറത്തേക്ക് പോയി... പിന്നാലെ അവരെ തൊഴുതുകൊണ്ട് ആൽവിനും....

"നിന്റെ ചവിട്ട് കിട്ടി അവന്റെ കിളി പോയെന്ന് തോന്നുന്നു....മുഖം ഇരുന്നത് കണ്ടില്ലേ"

വാതിൽക്കലേക്ക് നോക്കി അഭിരാമി ചിരിച്ചു

"എടി മന്ദൂസെ.... ഞാൻ ചവിട്ടിയതാണെന്ന് അവൻ അറിഞ്ഞിട്ടുകൂടിയില്ല... അവനെന്തോ സ്വപ്നം

💬 Comments

View all comments