Chapter Title : ദേവാൻഷ് 2 [മഹി]
കണ്ട് എഴുന്നേറ്റതാ...."
.
.
.
കോളേജിനു ചുറ്റും ആൽവിനും മനുവും അൻഷിനെ തേടി നടന്നു, കണ്ടതുമില്ല... ഒരുതവണ കോളേജ് മുഴുവൻ കറങ്ങി മുന്നിൽ എത്തിയതും കോളേജ് ഗേറ്റ് കടന്നുവരുന്ന ദേവാൻഷിനെ അവർ കണ്ടു.... കോളേജിന്റെ പരിസരത്തും മറ്റും നിൽക്കുന്ന പെൺകുട്ടികളൊക്കെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
"നീയിത് എങ്ങോട്ട് പോയതാ...."
ആൽവിൻ അൻഷിന്റെ അടുത്തേക്ക് ഓടിവന്നു...
"ഞാൻ ദേ ലെവന്റെ മുഖത്ത് വക്കാൻ ice വാങ്ങാൻ പോയതാ...."
കൈയിലെ കവർ ഉയർത്തി കാണിച്ചുകൊണ്ട് ദേവാൻഷ് പറഞ്ഞു
"ഐസ്.... പറി... നിന്നെ എവിടെയൊക്കെ നോക്കിയെന്ന് അറിയോ...."
ആൽവിൻ ദേഷ്യപ്പെട്ടു.... മനു അവന്റെ കൈയിൽ നിന്നും ഐസിന്റെ കവർ വാങ്ങി മുഖത്ത് വച്ചു....
"എടാ നീ ഒരു സഹായം ചെയ്യോ... ക്ലാസ്സിൽ പോയി എന്റെ ബാഗ് ഒന്ന് എടുത്തോണ്ട് വാ...."
"നീയിത് എവിടെ പോകുന്നു....സുഖമില്ലേ നിനക്ക്..... അവളുടെ ചവിട്ട് കിട്ടിയിട്ട് എന്തെങ്കിലും കുഴപ്പമുണ്ടോ....."
ആൽവിൻ അവന്റെ നെഞ്ചിലും മറ്റും തൊട്ടുനോക്കി ചോദിച്ചു
"ആര് ചവിട്ടിയിടത്ത്...."
അവൻ പറഞ്ഞത് മനസ്സിലാകാതെ അൻഷ് ആൽവിന്റെ കൈ തട്ടി മാറ്റി
"നിന്നെ ആ രാക്ഷസി ചവിട്ടിയത് വേദന ഉണ്ടോന്ന്??...."
മുഖത്ത് തണുപ്പ് പിടിച്ചുകൊണ്ട് മനു വ്യക്തമാക്കി
"ആരെ എപ്പോ ചവിട്ടിയെ...."
"നീയൊന്നും അറിഞ്ഞില്ലേ....."
ആൽവിൻ വായ തുറന്നു....
"നീ നിന്ന് തമാശ പറയാതെ ന്റെ ബാഗ് ഒന്ന് എടുത്തിട്ട് വാ.... മനസ്സിന് നല്ല സുഖമില്ല.... നാളെ കാണാം...."
.
.
.
.
ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ക്ലാസ്സിൽ കയറിയ ദക്ഷായണി ഓപ്പോസിറ്റ് ബെഞ്ചിലേക്ക് നോക്കി.... മനുവും ആൽവിനും തമ്മിൽ എന്തൊക്കെയോ സംസാരത്തിലാണ്, ദേവാൻഷിനെ അവൾ
💬 Comments
View all comments