0%

Chapter Title : ദേവാൻഷ് 2 [മഹി]

Author : Kambikathakal Read All Parts 764

അവിടെയെങ്ങും കണ്ടില്ല....

"അവനെ കാണാനില്ലല്ലോ...."

ദക്ഷായണി ക്ലാസ്സിന് ചുറ്റും നോക്കി

"ഡാ ചെർക്കാ.... മറ്റവൻ എവിടെ...."

അഭിരാമി ആൽവിനെ നോക്കി വിളിച്ചു ചോദിച്ചു

"അവൻ ഉച്ചക്ക് പോയല്ലോ..... സുഖമില്ലെന്ന് പറഞ്ഞു...."

ആൽവിൻ ബെഞ്ചിന്റെ അറ്റത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു....

"അതെന്താടാ, ഒരു ചവിട്ട് കിട്ടിയപ്പോഴേക്കും അവൻ മുങ്ങിയോ...."

അഭിരാമി ഉറക്കെ ചിരിച്ചു....

"അറിയില്ല... മനസ്സിന് സുഖമില്ലെന്നാ ഞങ്ങളോട് പറഞ്ഞത്...."

മനു കൈമലർത്തി....

ദക്ഷായണി ചുമരിലേക്ക് ചാരി കണ്ണുകൾ അടച്ചു .....താൻ ചവിട്ടിയ സമയം അവനെന്തോ സ്വപ്നം കാണുകയായിരുന്നു... എന്തായിരിക്കും അത്.... അവന്റെ കണ്ണുകളിൽ കണ്ട ഭയം, ടെൻഷൻ.... അമ്മ മരിച്ചുപോയതാണെന്ന് ദേവാൻഷ് മനുവിനോട് പറഞ്ഞത് ദക്ഷയുടെ ഓർമ്മയിൽ വന്നു....

പെട്ടെന്ന് ക്ലാസ്സ്‌ നിശ്ചലമായി.... ഫിസിക്സിലെ ഏഴെട്ടു പയ്യന്മാർ ക്ലാസ്സിലേക്ക് ഇടിച്ചുകയറി വന്നു..... ദക്ഷായണിയുടെ സഹോദരൻ ദക്ഷകും അവന്റെ സുഹൃത്ത് ഇന്ദ്രനും കൂട്ടരും ആയിരുന്നു അത്.... മുഖത്തേക്ക് നോക്കിയാൽ ഇടികിട്ടുമെന്ന് ഭയന്നു ആരും തല ഉയർത്തിയില്ല....

ആൽവിൻ പതിയെ ചാടി മനുവിന്റെ മടിയിൽക്കൂടെ ഞരങ്ങി അപ്പുറത്തേക്ക് നീങ്ങി ഇരുന്നു....ദക്ഷായണിയുടെ മുമ്പിലേക്ക് ദക്ഷക് വന്നു നിന്നു.....പുറകെ വന്ന ഇന്ദ്രൻ ദക്ഷയെ നോക്കി ചിരിച്ചെങ്കിലും അവൾ മൈൻഡ് ചെയ്തില്ല

"ഏതാടി അവൻ...."

ദക്ഷക് സൗമ്യമായ് ചോദിച്ചു....

"ദേവാൻഷ്....ഡൽഹിയിലെന്ന് കെട്ടിയെടുത്തതാ...."

അഭിരാമിയാണ് ഉത്തരം പറഞ്ഞത്

"എന്തായിരുന്നു പ്രശ്നം?...."

"അവൻ ദേ മനുവിനെ ചവിട്ടി.... ഇവൾ അവനെ ചവിട്ടി.... അവൻ ഉച്ചക്ക് ശേഷം ക്ലാസ്സിൽ കയറിയിട്ടില്ല...."

അഭിരാമി മനുവിനെ ചൂണ്ടി കാണിച്ചു... ദക്ഷക് മനുവിന്റെ നേരെ തിരിഞ്ഞു....

"നിന്നെ അവൻ ചവിട്ടിയോ...."

"ചവിട്ടി...."

മനു ആൽവിന്റെ തുടയിൽ അമർത്തി പിടിച്ചു ഭയത്തോടെ പറഞ്ഞു

"എന്നിട്ട്

💬 Comments

View all comments