Chapter Title : ദേവാൻഷ് 3 [മഹി]
പറഞ്ഞാമതി..."
"സൗകര്യമില്ല...."
അൻഷ് മുഖം കോട്ടി തിരിഞ്ഞു നിന്നു
"അയ്യോ പ്രോമിസ് പ്രോമിസ്..... പറയ്...."
അവൾ അവന്റെ ഉടുപ്പിൽ വലിച്ചുപിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി
" Promise?..."
അവൻ വീണ്ടും അവൾക്കുനേരെ വലതുകൈ നീട്ടി....
"പ്രോ...മിസ്..."
ദക്ഷ ആ കൈയിലേക്ക് തന്റെ കൈചേർത്തുവച്ചു... അവളൊന്നു പിടഞ്ഞു... അവന്റെ കൈവിരലുകൾക്ക് പൊള്ളുന്ന ചൂടായിരുന്നു
ഒരു ഫുൾസ്ലീവ് ടീഷർട്ട് ആയിരുന്നു അവന്റെ വേഷം... കൈകൊടുത്ത സമയം ദക്ഷകിന്റെ കൈത്തണ്ടയിൽ നിന്നും സ്ലീവ് ഒരല്പം പുറകോട്ട് വലിഞ്ഞു, പൊടുന്നനെ അവളുടെ കണ്ണുകൾ ശ്രദ്ധയോടെ ചുരുങ്ങി... അവന്റെ കൈതണ്ടയിൽ പച്ചകുത്തിയ ചെറിയ ചിത്രങ്ങൾ ദക്ഷ കണ്ടു...
"So എക്സ്പീരിയൻസ് അറിയണം അല്ലെ?...."
അൻഷ് ചോദിച്ചു
"മ്മ്ഹ്ഹ്..."
അവളൊന്നു അമർത്തി മൂളി....
"നാളെ പറയാം....."
അവൻ ഉറക്കെ ചിരിച്ചു.....ദക്ഷായണിയുടെ മുഖം ദേഷ്യത്തോടെ ചുവന്നു.... അവൾ കൈമുറുക്കി അവന്റെ വയറ്റിൽ ഇടിച്ചു....
"പറ്റിക്കുന്നോ... പട്ടി...."
"Uff കൊല്ലല്ലേ...... ആ എക്സ്പീരിയൻസ് ഒന്നും അത്ര നല്ലതല്ല.... പറഞ്ഞാൽ ഇന്ന് തീരില്ല.... ദേ ക്ലാസ്സ് തുടങ്ങാൻ സമയമായി...."
ദേവാൻഷ് മൊബൈൽ ഉയർത്തി അവൾക്ക് സമയം കാണിച്ചുകൊടുത്തു.... ദക്ഷയുടെ കണ്ണുകൾ അവന്റെ ലോക്ക് സ്‌ക്രീനിൽ കണ്ട ചിത്രത്തിൽ തങ്ങി നിന്നു.... അൻഷും മുടിയില്ലാത്ത ഒരു പെൺകുട്ടിയുമായുള്ള ചിത്രമായിരുന്നു വോൾപേപ്പർ....
"ഇതാരാ ഈ കുട്ടി...."
ദക്ഷ ചോദിച്ചതും അൻഷ് തന്റെ ഫോണിലേക്ക് അല്പനേരം പുഞ്ചിരിയോടെ നോക്കി നിന്നു....അഭിരാമി പറഞ്ഞതുപോലെ എന്തൊരു ഭംഗിയാണ് ഇവനെ കാണാൻ.... ചിരിയും കൂടെ വിടരുന്ന നുണക്കുഴികളും....ക്ലാസ്സ് ആരംഭിക്കാൻ ബെല്ലടിച്ചതിനൊപ്പം ദക്ഷയുടെ ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു വൃക്ഷത്തിന്റെ ബീജം വന്നുവീണു മുളപൊട്ടി....
"ശാലിനി.... എന്റെ lover ആയിരുന്നു.... ഒരു
💬 Comments
View all comments