Chapter Title : ദേവാൻഷ് 3 [മഹി]
നോക്കിനിന്നു.....
അരികിൽ ആരുടെയോ സാമിപ്യം അറിഞ്ഞതും അവൾ മുഖം ചരിച്ചു നോക്കി... അൻഷ് ദക്ഷയെ നോക്കി ചിരിച്ചു...
"എന്തെടാ...."
വായിലെ chewing gum ചവച്ചുകൊണ്ട് അനിഷ്ടഭാവത്തോടെ അവൾ ചോദിച്ചു...
"That kick was awsome...."
അവൻ തന്റെ ടീഷർട്ടിലെ അവൾ ചവിട്ടി ഉണ്ടാക്കിയ പാടിൽ കൈതടവിക്കൊണ്ട് പറഞ്ഞു... ദക്ഷയുടെ ഷൂസിന്റെ രൂപം അവിടെ നന്നേ പതിഞ്ഞിട്ടുണ്ട്.... അവൾക്ക് ചിരി വന്നു...
"Thanks...."
ദക്ഷായണി ചമ്മലോടെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...ദക്ഷകുമായുള്ള ഫൈറ്റ് അങ്ങനെ ഒരു സാഹചര്യത്തിൽ അവസാനിപ്പിച്ചതുകൊണ്ടാണ് ദക്ഷായണി അവന്റെയടുത്ത് നന്ദി പറഞ്ഞത്...
"Come again... ഞാൻ കേട്ടില്ല...."
"ഒന്നുമില്ല...."
അവൾ പെട്ടെന്ന് പറഞ്ഞു.... ദക്ഷയുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കിനിന്ന അൻഷ് ഒന്ന് നിശ്വസിച്ചു.... എന്തൊക്കെയോ രഹസ്യങ്ങൾ പറയാനായി അവന്റെ ഹൃദയം വിങ്ങിയെങ്കിലും അധരം മടിച്ചു
"നീ Martial arts പഠിച്ചിട്ടുണ്ടോ...?.."ദക്ഷ ചോദിച്ചു...
"No.... കുറച്ച് calisthenics.... യോഗ... അതൊക്കെ ഉള്ളു.... Arts ഒന്നും പഠിച്ചിട്ടില്ല...."
"പിന്നെ.... ഇത്രയും ക്ലെവർ ആയി ഫൈറ്റ് ചെയ്യാൻ നീ എങ്ങനെയാ പഠിച്ചത്...?..."
"From lifestyle എക്സ്പീരിയൻസ്...."
കൈവരിയിൽ ചാരി നിന്നുകൊണ്ട് നിസാരമായി അൻഷ് പറഞ്ഞു...
"എന്തുതരം എക്സ്പീരിയൻസ്...."
ദക്ഷ അറിയാനുള്ള ആകാംഷയോടെയും സംശയത്തോടെയും ചോദിച്ചു.... അപ്പുറവും ഇപ്പുറവും ആരുമില്ലെന്ന് ഉറപ്പുവരുത്തി അവൻ ഒന്നുകൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു...രണ്ടു ശരീരങ്ങൾ വളരെ അടുത്തതും ദക്ഷയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു... അവളൊന്നു കിതച്ചു....
"നീ ചോദിച്ചാൽ ഞാനെന്തും പറയാം,... അതിനുമുമ്പ് ഇതാരോടും പറയില്ലെന്ന് പ്രോമിസ് ചെയ്.... "
അൻഷ് തന്റെ വലതുകൈ അവൾക്കുനേരെ നിവർത്തി
"ഒന്ന് പോടാ...... അവന്റെ പ്രോമിസ്,... സൗകര്യമുണ്ടെങ്കിൽ
💬 Comments
View all comments