0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 679

അവന്റെ തോളിൽ കൈയിട്ടു ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി....

"എന്ത് കാണാൻ നിക്കുവാടാ ഇവിടെ"
ക്ലാസ്സിന് പുറത്തെ ആൾക്കൂട്ടം കണ്ട് ദേവാൻഷ് ഉറക്കെ ചോദിച്ചു...
അവന്റെ ക്രുദ്ധമായ നോട്ടം കണ്ട് കൂടി നിന്നവർ ഓരോരുത്തരായി പിരിഞ്ഞുപോയി

"അപ്പൊ ദക്ഷകേ...നിനക്ക് എത്ര വയസുണ്ട്...."
ദക്ഷകുമായി വരാന്തയിലൂടെ നടക്കുന്നതിനിടയിൽ അൻഷ് ശാന്തമായി ചോദിച്ചു...

"19...."
ദക്ഷക് പറഞ്ഞു....

"19 അല്ലെ....നീ ഈ പത്തൊമ്പത് വർഷത്തിനിടയിൽ എത്രപേരെ കൊന്നിട്ടുണ്ട്?.."

അൻഷിന്റെ ചോദ്യം കേട്ട് ദക്ഷക് അവനെ ഭൂതത്തെ മുന്നിൽ കണ്ട ഭാവത്തോടെ നോക്കി.....

"ഹേയ് ഹേയ് പേടിക്കണ്ട വെറുതെ ചോദിച്ചതാ.....എനിക്ക് ഈ വർഷം ഇരുപത് തികഞ്ഞു....നമ്മുടെ പ്രായം ഏകദേശം സെയിം ആണെങ്കിലും നിന്നെക്കാൾ കുറച്ചധികം ഓണം ഞാൻ കൂടുതൽ ഉണ്ടിട്ടുണ്ട്.... നിന്നെക്കാൾ വലിയ കൊമ്പന്മാരെയും കണ്ടിട്ടുണ്ട്, അവന്റെയൊക്കെ കൊമ്പുകൾ ഒടിച്ചിട്ടുമുണ്ട്...അതുകൊണ്ട് ദക്ഷകേ ആവശ്യമില്ലാതെ എന്റെയോ എന്റെ കൂട്ടുകാരുടെയോ വഴിക്ക് വരരുത്.... കൊന്നുകളയും ഞാൻ.... കൊല്ലുമെന്ന് പറഞ്ഞാൽ ഞാൻ കൊല്ലും..."

ദക്ഷക് മുഖം ഉയർത്തി ദേവാൻഷിന്റെ കണ്ണുകളിലേക്ക് നോക്കി... അവന്റെ തീക്ഷ്ണമായ കണ്ണുകളിൽ രക്തം കണ്ട് അറപ്പുമാറിയ ഒരു വേട്ടമൃഗത്തെ ദക്ഷക് കണ്ടു...

"നീ... നീ ശരിക്കും ആരാ?...."
ദക്ഷക് ഇച്ഛാപൂർവ്വകമല്ലാതെ ചോദിച്ചുപോയി....അൻഷിന്റെ കൈകളുടെ കരുത്തും ശരീരത്തിന്റെ ആരോഗ്യവും നേരിട്ട് അറിഞ്ഞ ദക്ഷകിന് അവനൊരു മനുഷ്യൻ തന്നെയാണോ എന്നുപോലും സംശയം തോന്നി

"അതൊക്കെ നീ അറിയും... ഇപ്പൊ അളിയൻ ക്ലാസ്സിലേക്ക് പോ...."

ദക്ഷകിനെ ഫിസിക്സ്‌ ക്ലാസ്സിന്റെ നേരെ തള്ളിവിട്ടുകൊണ്ട് അൻഷ് ചിരിയോടെ പറഞ്ഞു ....

.
.
.
.
ഇന്റർവെൽ ടൈമിൽ ദക്ഷായണി ക്ലാസ്സിന് പുറത്തിറങ്ങി വരാന്തയിലെ തൂണിൽ ചാരി പുറത്തെ കാഴ്ചകൾ

💬 Comments

View all comments