0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 678

ഒന്നുമില്ലെന്ന് കണ്ണുകാണിച്ചു, ആദ്യം തന്റെ മുന്നിൽ എത്തിയവന്റെ മുഖത്ത് കാലുയർത്തി ചവിട്ടി,പിന്നാലെ വന്ന രണ്ടുപേരുടെ മുഖത്ത് ചുണ്ടിന്റെ ഭാഗത്തായി അൻഷ് ഇരുകൈകളും മുറുക്കി ഇടിച്ചു...നാലാമന്റെ നെറ്റിയിൽ അവൻ തന്റെ ശിരസുകൊണ്ട് ഊക്കൊടെ മർദിച്ചു

ചവിട്ടുകൊണ്ടവൻ ദക്ഷകിന്റെ കാൽക്കീഴിലേക്ക് മറിഞ്ഞുവീണു...മുഖത്ത് ഇടി കിട്ടിയ രണ്ടുപേരുടെയും വായിലൂടെ രക്തം ഒഴുകി...തലയിൽ ഇടി കിട്ടിയവൻ അതേ നിൽപ്പ് നിന്നു... അവന് തന്റെ തല മുഴുവൻ മരവിച്ചുപോയതുപോലെ അനുഭവപ്പെട്ടു... വീണ്ടും അവനുനേരെ കൈ ഉയർത്താനുള്ള ധൈര്യമോ ശക്തിയോ അവർക്കുണ്ടായില്ല...

"എന്റെ മോനെ.... അതെന്നാ മൂവ്മെന്റാ...."
മനു കൈകൾ കൂട്ടി തിരുമി ആവേശത്തോടെ രോമാഞ്ചംകൊണ്ടു....ഒരേസമയം നാലുപേരെ പ്രഹരിക്കുന്ന ദേവാൻഷിനെ കണ്ട് ആൽവിൻ വാ തുറന്നിരുന്നു

അൻഷ് കുനിഞ്ഞു തന്റെ ചവിട്ടുകൊണ്ട് നിലത്തുവീണവന്റെ കോളറിൽ പിടിച്ചെഴുന്നേൽപ്പിച്ചു, അവനെ തൂക്കിയെടുത്ത് ക്ലാസ്സിനു പുറത്തേക്ക് എറിഞ്ഞു....മറ്റുള്ളവർ ഭയന്നോടി

ദക്ഷകിനുനേരെ അൻഷ് നടന്നു....അവൻ ഓരോ ചുവട് മുന്നിലേക്ക് വച്ചപ്പോഴും ദക്ഷക് ഭയന്നു.... അവൻ തോൽക്കാൻ മനസ്സില്ലാത്തവനെപ്പോലെ ഇരുകൈകളും ഉയർത്തി തന്റെ താടിയുടെ മുമ്പിലായി മുഷ്ടികൾ ചുരുട്ടിപിടിച്ചു,... ബോക്സിങിലെ ബേസിക് സ്റ്റാൻസ് ആയിരുന്നു അത്...
ഒരേ സമയം ശരീരത്തിലെ പ്രധാന അവയവങ്ങളും മുഖവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ സ്റ്റാൻസ് ഉപയോഗിക്കുന്നത്.... ദേവാൻഷിന്റെ മുഖത്തെ ചിരികണ്ട് ദക്ഷായണി ഭയന്നു....

"എന്റെ ഒരിടി താങ്ങാനുള്ള കരുത്ത് നിന്റെ ഈ കൈകൾക്ക് ഉണ്ടോ,.... ഇല്ല... അതുകൊണ്ട് മതിയാക്ക്.....കരുത്തുള്ളവൻ ജയിക്കുന്നതും ബലഹീനൻ തോൽക്കുന്നതും പ്രകൃതിസഹജമാണ്..... ഞാൻ ജയിച്ചു, നീ തോറ്റു....വീരമൃത്യു വരിക്കാൻ ഇത് പോർക്കളമല്ല ജീവിതമാണ്....ഇവിടെ തോൽവി സമ്മതിക്കാൻ മനസ്സില്ലാത്തവന് വിജയിക്കാൻ കഴിയില്ല..."
വ്യക്തമായ സമീപനത്തോടെ അൻഷ് അവനെ ഉപദേശിച്ചു.... ദക്ഷക് പതിയെ കൈകൾ താഴ്ത്തിയതും അൻഷ് ചിരിയോടെ

💬 Comments

View all comments