0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 677

വീണ്ടും ആഞ്ഞുചവിട്ടി....

ദേവാൻഷ് പിന്നിലേക്ക് നീങ്ങി വീഴാതെ ബാലൻസ് ചെയ്തു... ദക്ഷക് വീണ്ടും അവന്റെ നേരെ പാഞ്ഞു,അവൻ റൗണ്ട് കിക്ക് ചെയ്യാനായി കാലുയർത്തിത്തിയതും അൻഷ് ഇടതുകൈകൊണ്ട് അത് തടഞ്ഞു, വലതുകൈകൊണ്ട് അവന്റെ കഴുത്തിലൂടെ ലോക്കിട്ടു, പഴഞ്ചാക്ക് എടുത്തടിക്കുന്ന ലാഘവത്തോടെ അൻഷ് അവനെ കറക്കി തൂക്കിയെടുത്ത് നിലത്തടിച്ചു

കൂടിനിന്നവരെല്ലാം അമ്പരന്നു.... അത്രയും അനായാസമായാണ് അൻഷ് അവന്റെ കഴുത്തിൽ ലോക്കിട്ട് മലർത്തി അടിച്ചത്

"ദക്ഷക്......."
നിലത്തുകിടന്ന് ഞെരിപിരി കൊള്ളുന്ന ദക്ഷകിനെ ചവിട്ടാൻ അൻഷ് കാലുയർത്തുന്നത് കണ്ട് ദക്ഷായണി അലറി.... അവൾ പാഞ്ഞു വന്ന് വലതുകാൽ ഉയർത്തി ദേവാൻഷിന്റെ നെഞ്ചിലൊരു ഫ്രണ്ട് കിക്ക് ചെയ്തു, പെട്ടെന്നുള്ള ആക്രമണത്തിൽ അൻഷ് നിലതെറ്റി പിന്നിലേക്ക് വേച്ചുപോയി, നെഞ്ചിൽ തടവിക്കൊണ്ട് അവൻ നിലത്തുകിടന്നു പുളയുന്ന ദക്ഷകിനെയും മുന്നിൽ നിൽക്കുന്ന ദക്ഷായണിയെയും നോക്കി
"Sweet kick..." അവൻ പതിയെ ചുണ്ടനക്കി

"ടീച്ചർ വരുന്നതിനുമുമ്പ് കൊണ്ട് പോടാ ഇവനെ...."
ദക്ഷകിന്റെ കൂട്ടുകാരെ നോക്കി ദക്ഷായണി അലറി..... ഫിസിക്സിലെ രണ്ടുപേർ വന്ന് അവനെ താങ്ങി എഴുന്നേൽപ്പിച്ചു,...തലക്ക് ഭ്രാന്ത്‌ കയറിയ ദക്ഷക് അവർ രണ്ടുപേരെയും കുടഞ്ഞെറിഞ്ഞു, സകലതും മറന്നതുപോലെ ദക്ഷായണിയെ ഇമവെട്ടാതെ നോക്കിനിന്ന ദേവാൻഷിന്റെ മുഖത്ത് ആഞ്ഞിടിച്ചു....

"Do not interfere..."
ഇടി കിട്ടിയ മുഖം തടവിക്കൊണ്ട് അൻഷ് ദക്ഷയെ നോക്കി ദയനീയമായി പറഞ്ഞു.... രണ്ടും തല്ലി ചാവട്ടെ എന്നുകരുതി ദക്ഷ രണ്ടടി പിന്നിലേക്ക് നീങ്ങിനിന്നു....

"അടിച്ച് കൊല്ലെടാ ഈ പട്ടിയെ...."
ദക്ഷക് തന്റെ സുഹൃത്തുക്കളെ നോക്കി ക്രോധത്തോടെ പറഞ്ഞു.... അവന്റെ കൂട്ടുകാരിൽ നാലുപേർ അൻഷിന്റെ നേരെ പാഞ്ഞു....

"അൻഷേ...."... അപകടമാണെന്ന് തോന്നിയ മനു ഉറക്കെ വിളിച്ചു.... ദേവാൻഷ് അവനെ നോക്കി

💬 Comments

View all comments