0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 676

ഇന്നലെ ഇന്ദ്രനെ അടിച്ചത്....?..."
ഇടതുകാൽ നിലത്ത് ഉറപ്പിച്ചുകൊണ്ട് ദക്ഷക് ചോദിച്ചു...

"ഇടിയെന്ന് പറയാൻ പറ്റില്ല.... ഞാനൊന്ന് തടവിയായിരുന്നു...."
അൻഷ് പരിഹാസത്തോടെ ചിരിച്ചു....അവന്റെ കവിളിൽ പൂക്കൾ പോലെ വിരിഞ്ഞ നുണക്കുഴിയിലേക്ക് ദക്ഷായണി നോക്കി നിന്നു....

"ഞാനും ഒന്ന് തടവി നോക്കട്ടെ..."
ദക്ഷകിന്റെ വലതുകാൽ ഉയർന്നു... തികഞ്ഞ അഭ്യാസിയെപ്പോലെ അവൻ പുറംകാൽ കൊണ്ട് ദേവാൻഷിന്റെ ചെവിക്കല്ല് ലക്ഷ്യമാക്കി വീശി.... അൻഷ് നിസാരമായി തല പിന്നിലേക്ക് വലിച്ചു അവന്റെ ചവിട്ടിൽ നിന്നും ഒഴിഞ്ഞുമാറി....തന്റെ കിക്കിൽ നിന്നും ഒരാൾ ആദ്യമായി ഒഴിഞ്ഞുമാറിയത് കണ്ട് അവൻ അത്ഭുതപ്പെട്ടു

"Too slow....കുറച്ചുകൂടെ ഫാസ്റ്റ് ആവണം... ഇതുപോലെ"
അൻഷ് പറഞ്ഞു നിർത്തിയതും ദക്ഷകിന്റെ തലമുടി കാറ്റിൽ ഒരുവശത്തേക്ക് പറന്നു നീങ്ങി.... ദക്ഷകിന്റെ കണ്ണുകൾ മിഴിഞ്ഞു തുറിച്ചുവന്നു...ഒരുനിമിഷം മരണം മുന്നിൽ കണ്ട അന്താളിപ്പിൽ അവൻ കണ്ണുകൾ മാത്രം വലത്തേക്ക് ചലിപ്പിച്ചു, തന്റെ ചെവിയോരം തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഉയർന്നുവന്നു നിൽക്കുന്ന ദേവാൻഷിന്റെ ഷൂസ് അണിഞ്ഞ ഇടതുകാൽ കണ്ട് അവൻ അമ്പരന്നു.... അൻഷ് പുച്ഛത്തോടെ തന്റെ കാൽ പിൻവലിച്ചു

ദക്ഷായണി വിറച്ചുപോയി....തന്റെ കണ്ണുകൾക്ക് പിന്തുടരാൻ കഴിയാത്ത വേഗതയിലാണ് ദേവാൻഷ് ദക്ഷകിന്റെ നേരെ കാലുയർത്തി വീശിയത്....അത് കൊണ്ടിരുന്നെങ്കിൽ ദക്ഷകിന്റെ മരണം ഉറപ്പ്.... ആദ്യം തലയോട്ടി തകരും, തലച്ചോറിന് അകത്ത് ബ്ലീഡിങ് ഉണ്ടാകും, സാവധാനം മരണം

"നീ ദക്ഷായണിയുടെ ബ്രദർ ആണെന്നുള്ള ഒരൊറ്റ പരിഗണന കൊണ്ടാണ് ഞാനാ കിക്ക് ഹാഫ്വേയിൽ സ്റ്റോപ് ചെയ്തത്...."
വിറങ്ങലിച്ചു നിൽക്കുന്ന ദക്ഷകിന്റെ തോളിൽ ഒന്ന് അമർത്തി പിടിച്ചുകൊണ്ട് ദേവാൻഷ് പറഞ്ഞു... ദക്ഷക് കലിയോടെ തന്റെ ചുമലിൽ നിന്നും അവന്റെ കൈതട്ടി മാറ്റി, കാലുയർത്തി അൻഷിന്റെ നെഞ്ചിൽ

💬 Comments

View all comments