Chapter Title : ദേവാൻഷ് 3 [മഹി]
കുട്ടികൾ കൂടി
"ഏതാ അവൻ....."
ദക്ഷക് കടിച്ചുകീറാൻ വെമ്പുന്ന സിംഹത്തെപ്പോലെ മുരണ്ടു.... അഭിരാമി അല്പം ഭയന്നു... അവന്റെ കണ്ണുകളിലെ കടിച്ചുകീറാൻ കൊതിക്കുന്ന ഒരുവനെപ്പോലെയുള്ള ഭ്രാന്തതയും... വൃത്തിയില്ലാതെ മുഖത്താകെ ചാഞ്ഞു കിടക്കുന്ന ചെമ്പൻ ചുരുണ്ട മുടിയും,... ആകെ വല്ലാത്തൊരു ഭാവം....
"അവനിന്ന് വന്നിട്ടില്ല ദക്ഷക്...."
അഭിരാമി പറഞ്ഞു....
"വന്നില്ലേ...."
ദക്ഷക് അല്പനേരം ആലോചിച്ചു നിന്നു...
"എന്റെ ചെറുക്കനെയാ അവൻ ഇടിച്ചത്... ഇവിടെ അവന്റെ കൂ... ട്ടു... കാരൻ ആര...."
ദക്ഷകിന്റെ മുഖം ക്രൂരമായി.... ദക്ഷായണി പെട്ടെന്ന് അഭിരാമിയുടെ തുടയിൽ കൈ അമർത്തിപിടിച്ചു.....മിണ്ടരുത് എന്നൊരു അപേക്ഷ അതിൽ ഉണ്ടായിരുന്നു....ദക്ഷക് ഒരു പ്രത്യേക സ്വഭാവക്കാരനാണ്, മുന്നിൽ ആര് എന്ത് എന്നുള്ള ചിന്തകളൊന്നുമില്ലാത്ത ഒരുവൻ....ദക്ഷായണി കാരണമില്ലാതെ ഇന്നുവരെയും ആരെയും തല്ലിയിട്ടില്ല... ദക്ഷകിന്റെ സ്വഭാവം നേരെ തിരിച്ചായിരുന്നു, കാരണം ഉണ്ടാക്കി തല്ലുന്ന ഒരുതരക്കാരൻ...
"മൂഞ്ചി...."
അഭിരാമി തന്നെ കാണിച്ചുകൊടുക്കുമെന്ന് ഭയന്ന ആൽവിൻ മെല്ലെ എഴുന്നേറ്റു, ഓടാൻ തുടങ്ങിയതും അഭിരാമിയുടെ ഇടതുകൈയിലെ ചൂണ്ട് വിരൽ വാതിലിനു നേരെ നീണ്ടു...
"ദേവാൻഷ്...."
ദക്ഷയുടെയും ദക്ഷകിന്റെയും ഉൾപ്പെടെ ക്ലാസ്സിൽ ഉണ്ടായിരുന്ന സകലരുടെയും നോട്ടം വാതിൽക്കലേക്ക് നീണ്ടു...ഒരു വൈറ്റ് കളർ ലൂസ് ഫിറ്റ് ട്രാക്ക് പാന്റും, അതേ നിറത്തിലെ ഫുൾ സ്ലീവ് ടീച്ചർട്ടും ആയിരുന്നു അവന്റെ വേഷം....
ക്ലാസ്സിനുമുന്നിൽ കൂടിനിന്നവരെ തള്ളിമാറ്റിക്കൊണ്ട് ദേവാൻഷ് അകത്തുകയറി ദക്ഷകിന്റെ മുന്നിൽ വന്നുനിന്നു... ഇരുവരും നേർക്കുനേരെ നോക്കി..... ഏതുനിമിഷവും രണ്ടുപേരിൽ ഒരാളുടെ കൈ മറ്റൊരാൾക്കുനേരെ ഉയരുമെന്നായി.....ഒരുവശത്ത് ദേവാൻഷ്, അവനെയോർത്ത് ഭയന്നു നിൽക്കുന്ന മനുവും ആൽവിനും... മറ്റൊരു വശത്ത് അൻഷിനെ കൊല്ലാനുള്ള പകയോടെ ദക്ഷക്, അവന്റെ കൂട്ടുകാർ....
"ദക്ഷക്... അല്ലെ...."
ദേവാൻഷ് സാവധാനം ചോദിച്ചു....
"നീയാണോ
💬 Comments
View all comments