0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 674

ആൽവിനും മനുവും ദേവാൻഷിനെ കാത്തു നിന്നെങ്കിലും അവനെ കണ്ടില്ല.... ഇന്നലെ ഉച്ചക്ക് പോയതിനുശേഷം അവന്റെ ഒരറിവുമില്ല... ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല, മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഇല്ല....

ഇരുവരും നോക്കിനിൽക്കെ ദക്ഷകിന്റെ ബുള്ളറ്റും ദക്ഷായണിയുടെ എലെക്ട്രിക്ക് സ്കൂട്ടറും അവരെ കടന്നുപോയി.....

"ദക്ഷക് വന്നല്ലോടാ...."
ആൽവിൻ ഭയത്തോടെ മനുവിനെ നോക്കി....

"അൻഷിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല... കോളേജിലേക്ക് വരണ്ടെന്ന് പറയാമായിരുന്നു...."
മനു ഒരുവട്ടം കൂടെ ദേവാൻഷിന്റെ നമ്പറിലേക്ക് വിളിച്ചുനോക്കി,.. ബെല്ല് പോകുന്നുണ്ടെങ്കിലും കാൾ കണക്ട് ആകുന്നില്ല....

ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയതും ഇരുവരും ക്ലാസ്സിൽ കയറി ബാക്ക് ബെഞ്ചിൽ ഇരുന്നു... ഓപ്പോസിറ്റ് ഇരുന്ന ദക്ഷായണിയും അഭിരാമിയും അവരെ നോക്കി.... ഇരുവരുടെയും കണ്ണുകൾ അൻഷിനെ തിരഞ്ഞു...

"ദേവാൻഷ് വന്നിട്ടില്ലെന്ന് തോന്നുന്നു...."
അഭിരാമി പറഞ്ഞു....

"ഇന്ദ്രനെ തൊട്ട അവന്റെ കൈ ഇന്ന് ഒടിക്കണമെന്ന് പറഞ്ഞിട്ടാ ദക്ഷക് വീട്ടിലെന്ന് ഇറങ്ങിയത്...."
ദക്ഷ വിചാരത്തോടെ പറഞ്ഞു...

"അപ്പൊ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി..."... അഭിരാമി ചിരിച്ചു... ദക്ഷ അവളുടെ മുഖത്തേക്ക് നോക്കി... തല്ലും വഴക്കും ഒക്കെ കാണുന്നത് അവൾക്ക് വലിയ ഇഷ്ടമാണ്....

പെട്ടെന്ന് ക്ലാസ്സ് നിശ്ചലമായി.... പെൺകുട്ടികളും ആൺകുട്ടികളും ക്ലാസ്സിലേക്ക് കയറിവരുന്ന ദക്ഷകിനെ കണ്ട് മുഖം കുനിച്ചു....അവനൊപ്പം ഫിസിക്സ്‌ ബാച്ചിലെ നാലഞ്ചുപേരും ഉണ്ടായിരുന്നു....മനുവും ആൽവിനും മുഖത്തോടു മുഖം നോക്കി.... ദേവാൻഷ് ഇനിയും വന്നിട്ടില്ല... അതുകൊണ്ട് ഒരു ആശ്വാസം അവരുടെ കണ്ണുകളിൽ തെളിഞ്ഞുകണ്ടു

ക്ലാസ്സിലേക്ക് കയറിയ ദക്ഷക് അഭിരാമിയുടെയും ദക്ഷയുടെയും മുമ്പിൽ വന്നുനിന്നു... ഇന്ദ്രനെ തല്ലിയ ദേവാൻഷിനെ അടിക്കാൻ വന്നതാണ് ദക്ഷക് എന്ന് പലരും അടക്കം പറഞ്ഞു.... ക്ലാസ്സിനു പുറത്ത് നാടകം കാണാൻ എത്തിയവരെപ്പോലെ മറ്റുക്ലാസ്സിലെ

💬 Comments

View all comments