0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 673

നിന്റെ ചങ്കിനെ എന്റെ ക്ലാസ്സിലെ ഒരുത്തൻ എടുത്തിട്ട് ഉടച്ചുവിട്ടു...."
അവൾ സ്വാഭാവികമായി പറഞ്ഞു... വീടിന് അകത്തേക്ക് കയറാൻ തുടങ്ങിയതും ദക്ഷക് അവളെ തടഞ്ഞു...

"എന്നിട്ട് നീ അവനെ ഒന്നും ചെയ്തില്ലേ....."

"കണ്ട കഞ്ചാവുകൾക്ക് വേണ്ടി തല്ലാൻ എനിക്ക് പ്രാന്ത് അല്ലെ..."
ദക്ഷ വെറുപ്പോടെ പറഞ്ഞു....

"ഇന്ദ്രനെ നീ അങ്ങനെ പറയരുത്.... ഒക്കെ നിന്റെ തെറ്റിദ്ധാരണയാണ്.... അവൻ അതൊന്നും ഉപയോഗിക്കുന്ന ആളല്ല...."
ദക്ഷക് ദേഷ്യത്തോടെ പറഞ്ഞു....

"എനിക്ക് നിന്നോടൊന്നും പറയാനില്ല ദക്ഷക്...."

"വേണ്ടടി.... നാളെ ആ നായയുടെ ചാവ് ഞാനെന്റെ കൈകൊണ്ട് നടത്തിക്കോളാം......"

"നീ എന്തെങ്കിലും കാണിക്ക്..."
ദക്ഷ ദേഷ്യത്തോടെ മുറിയിൽ കയറി വാതിൽ അടച്ചു... ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു....നാളെ ക്ലാസ്സിൽ എന്തെങ്കിലും നടക്കും ഉറപ്പാണ്.....എന്തായാലും ദേവാൻഷിനെ ദക്ഷക് തല്ലും.... തല്ലിയാൽ തന്നെ എനിക്കെന്താ....ഇനിയൊരു തല്ല് ഉണ്ടായാൽ ദക്ഷകിന് ഡിസ്മിസ്സൽ ഉറപ്പാണ്....

ദക്ഷ കുനിഞ്ഞ് നെറ്റിയിൽ കൈതാങ്ങി ഇരുന്നു....ആ കണ്ണുകൾ.... ചിരിയുടെ ഒപ്പം വിരിയുന്ന നുണക്കുഴികൾ.....

ബ്യൂട്ടി....
കാതിൽ രഹസ്യംപോലെ ആരോ തന്നെ വിളിക്കുന്നത് ദക്ഷ കേട്ടു.... അവൾ മുഖം ഉയർത്തി ചുറ്റും നോക്കി, പിന്നെ ഫോൺ എടുത്തു ദേവാൻഷിന്റെ നമ്പറിലേക്ക് കാൾ ചെയ്തു.... രണ്ടു ദിവസം കോളേജിലേക്ക് വരണ്ടെന്ന് പറയാം.... അവനു തല്ല് കിട്ടിയാലും തനിക്ക് ഒന്നുമില്ല.... ഇന്നലെ കണ്ട ഒരുത്തന് തല്ല് കിട്ടിയാൽ തന്നിക്കെന്താ....... പക്ഷെ ദക്ഷകിനെ കോളേജിലെന്ന് പുറത്താക്കും, അതുണ്ടാകരുത്... ദക്ഷായണി തന്റെ മനസ്സിന്റെ വികാരങ്ങളെയും വിചാരങ്ങളെയും ഊട്ടി ഉറപ്പിച്ചു.....

അപ്പുറം കാൾ എടുക്കാതെ വന്നതും ദക്ഷ ഫോൺ ബെഡിലേക്ക് ഇട്ടു.....
.
.
.

അടുത്ത ദിവസം രാവിലെ കോളേജിനു മുന്നിലെ ആൽമരചുവട്ടിൽ

💬 Comments

View all comments