Chapter Title : ദേവാൻഷ് 3 [മഹി]
എപ്പോഴോ അവൻ തിരുകി കയറ്റിയതാ...."
ഇന്ദ്രൻ ശബ്ദത്തിൽ വിഷാദം കലർത്തുന്നത് കണ്ട് ദക്ഷായണി ചിരിച്ചു...
"ദക്ഷകിനോടും ഇതാവും അല്ലെ പറഞ്ഞത്..... അവൻ വിശ്വസിച്ചു കാണും...പൊട്ടൻ.... നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ..."
"ദക്ഷ ഞാൻ സത്യമാ പറഞ്ഞത്... ഞാനിതൊന്നും ഉപയോഗിക്കാറില്ല....."
"ശരി ഞാൻ വിശ്വസിച്ചു..... വേറെന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടോ?..."
അവൾ പുച്ഛത്തോടെ ചോദിച്ചു....
"ദച്ചു ഞാൻ.... കാലത്തെ ഞാൻ നിന്നോടുള്ള ഇഷ്ടംകൊണ്ടാ അങ്ങനെ ദേഷ്യപ്പെട്ടത്...."
അവൻ മുഖം കുനിച്ചു.... കാലത്ത് മുന്നിലിരുന്നു തന്റെ ഷൂ കെട്ടി തന്ന ഒരുവന്റെ രൂപം അവളുടെ മനസ്സിലൂടെ കടന്നുപോയി...
"ശരി.... അതും വിശ്വസിചിരിക്കുന്നു....."
ദക്ഷ ദേഷ്യം ഉള്ളിലൊതുക്കി പറഞ്ഞു
"ഇനിയെങ്കിലും നിനക്ക് yes പറഞ്ഞൂടെ....."
ഇന്ദ്രൻ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി....
"പറയാം.....രാവിലെ ഒരുത്തന്റെ ഇടി വാങ്ങി ബോധം കെട്ട് വീണില്ലേ.... അവനെ എന്റെ മുന്നിലിട്ട് തല്ലി കാണിക്ക്.... എങ്കിൽ ഞാൻ യെസ് പറയാം...."
ദക്ഷായണി തന്റെ E V സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു... ഇന്ദ്രൻ നോക്കി നിൽക്കെ അവൾ അവന്റെ മുന്നിലൂടെ പോയി.... ഇന്ദ്രന്റെ മുഖം കനത്തു.... അവനെ നിന്റെ മുന്നിലിട്ട് കൊന്ന് കാണിച്ച് തരാമെടി കൂത്തിച്ചി.... അവൻ ദേഷ്യത്തോടെ തന്റെ ബൈക്കിന് അടുത്തേക്ക് നടന്നു
.
.
.
ശ്രീപാദം വീട്ടിൽ എത്തിയതും സിറ്റൗട്ടിൽ ഇരിക്കുന്ന ദക്ഷകിനെ അവൾ കണ്ടു.... അവന്റെ ചുരുണ്ട തലമുടി,ചുവപ്പ് കലർന്ന കണ്ണുകളിലൂടെ അലസമായി കിടന്നു... ഒരു ഭ്രാന്തനെപ്പോലെ....
"ഇന്ന് ക്ലാസ്സിൽ എന്താ ഉണ്ടായത്...."
വണ്ടി പോർച്ചിൽ ഒതുക്കി വീട്ടിലേക്ക് കയറിയ ദക്ഷയുടെ മുന്നിലേക്ക് ദക്ഷക് കയറി നിന്നു....
"പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല..... ആഹ് പിന്നെ
💬 Comments
View all comments