Chapter Title : ദേവാൻഷ് 3 [മഹി]
"ഷിറ്റാഗോ ഫൈറ്റിങ് ക്ലബ്.... അവന്റെ മുഖം ഞാനൊരിക്കലും മറക്കില്ല......"
പഴയ ഓർമ്മകളിലൂടെ കടന്നുചെന്ന അനന്യ പറഞ്ഞു
"അവൻ ബോക്സർ ആണോ?...."
"No.....He is a predator.... അന്ന്... അന്നവൻ ഒറ്റക്ക് ആ club അടിച്ച് പൊളിച്ചു..... അവിടെ ഉണ്ടായിരുന്നവരെ തല്ലി.....ഞാനത് ഒരിക്കലും മറക്കില്ല ഇന്ദ്രാ... മുടി വളർത്തിയ അവന്റെ രൂപം...വലതുകൈ മുഴുവൻ പച്ചകുത്തിയ....വേടന്റെ കണ്ണുകൾ ഉള്ള ഒരു അസുര രൂപം..."
"നീ കാലത്തെ ഓരോന്ന് വലിച്ചുകയറ്റി അല്ലെ.... Predator, അവളുടെ അമ്മേടെ നായര്..."
ഇന്ദ്രൻ ദേഷ്യത്തോടെ വണ്ടി സ്റ്റാർട്ട് ചെയ്തു, അവിടെ നിന്നും പാഞ്ഞു.... അനന്യ ഒന്ന് നെടുവീർപ്പിട്ടു, തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ദേവാൻഷിനെ കണ്ട് ഞെട്ടി....
"ഇപ്പൊ നീ അവനോട് പറഞ്ഞത് ഇരിക്കട്ടെ... ഇനി,..... ഇനി ഇത് നിന്റെ നാവിലെന്ന് മറ്റൊരാൾ കേൾക്കരുത്...."
അവൻ മുരണ്ടു.... അനന്യ ഭയന്നുപോയി..
.
.
.
.
അന്നും ഉച്ചക്ക് ശേഷം ദേവാൻഷിനെ ആരും കണ്ടില്ല.... ആൽവിനോടും മനുവിനോടും പോകുന്ന കാര്യം അവൻ നേരത്തെ പറഞ്ഞിരുന്നു..... After നൂൺ ക്ലാസ്സുകളിൽ പലപ്പോഴും അനുസരണയില്ലാതെ ദക്ഷായണിയുടെ കണ്ണുകൾ എന്തിനോ അൻഷിനെ തേടി നടന്നു, കണ്ടതുമില്ല...
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയ സമയം കോളേജിന് മുന്നിൽ നിൽക്കുന്ന ഇന്ദ്രനെ കണ്ട് ദക്ഷായണിയുടെ കണ്ണുകൾ ദേക്ഷ്യത്തോടെ ഇടഞ്ഞു....ഇന്ദ്രൻ കൈകാണിച്ചതും ദക്ഷ വണ്ടി അവന്റെ മുന്നിൽ നിർത്തി
"എന്താ..."
അവൾ കടുപ്പത്തിൽ ചോദിച്ചു....
"എനിക്ക് സംസാരിക്കാൻ ഉണ്ട്...."
"സംസാരിക്ക്..."
ദക്ഷ ഹാൻഡിലിൽ നിന്ന് കൈയെടുത്തു മാറിൽ പിണച്ചുകെട്ടി അവനെ നോക്കി.....
"ദക്ഷ ഞാൻ....നീ കണ്ടതൊന്നും സത്യമല്ല.... ആ പൊടി അത് അവന്റെയാ.... അടിയുടെ ഇടയിൽ
💬 Comments
View all comments