0%

Chapter Title : ദേവാൻഷ് 4 [മഹി]

Author : Kambikathakal Read All Parts 536

ദക്ഷ സംശയത്തോടെ ചോദിച്ചു

"Ofcource dear..."

അൻഷ് പറഞ്ഞതും ദക്ഷ അതുവാങ്ങി മണത്തുനോക്കി.. മ്മ്ഹ്.... തലച്ചോറിൽ ലഹരി പടർത്തുന്നത്ര ഗന്ധം...

"പ്രണയത്തിന്റെ ഗന്ധം...."
ദേവാൻഷ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

"ഏഹ് എന്താ...."
ദക്ഷയുടെ കണ്ണുകൾ ഇടഞ്ഞു...

"റോസാ പൂക്കൾക്ക് പ്രണയത്തിന്റെ ഗന്ധമാണെന്ന്...."
അൻഷ് ഒന്നുകൂടെ വ്യക്തമാക്കി..... ദക്ഷ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.... ആ കണ്ണുകളിൽ തനിക്ക് അപരിചിതമായൊരു വികാരത്തിന്റെ തിളക്കം ദക്ഷായണി കണ്ടു....

"ദക്ഷായണി എന്താ ആരെയും പ്രേമിക്കാത്തത്?...."
ദേവാൻഷ് ചെമ്പകമരത്തിന്റെ വേരിൽ ഇരുന്നുകൊണ്ട് ദക്ഷയെ നോക്കി

"അത്രക്ക് ഫ്രണ്ട്ലി ആയിട്ടുള്ള സംസാരമൊന്നും വേണ്ട...."
ദക്ഷ പുച്ഛത്തോടെ ചുണ്ടുകോട്ടി

"ഓഹ് പ്ലീസ്....വെറുതെ പറ...."

"എനിക്കറിയില്ല..... നിനക്കിപ്പൊ എന്തിനാ അത് അറിഞ്ഞിട്ട്?..."

"പ്രണയവിരോധി ആണോന്ന് അറിയാൻ....."

"പോടാ...."
ദക്ഷ ശബ്ദമുയർത്തി കൈകൊണ്ട് ഇടിക്കുന്നതുപോലെ ആക്ഷൻ കാണിച്ചു

"നിന്റെ ഈ കുഞ്ഞുകൈകൊണ്ട് എന്നെ എത്ര വേദനിപ്പിക്കും...."

അൻഷ് ദക്ഷയെ പുഞ്ചിരിയോടെ നോക്കിയിരുന്നു ..... വീശിയ നേർത്ത ചൂടുകാറ്റിൽ അവന്റെ നീളൻ മുടിയിഴകൾ കണ്ണുകളിലേക്ക് പാറി വീഴുന്നത് ദക്ഷ കൗതുകത്തോടെ കണ്ടു.... അൻഷിന് Sharp jawline ആണ്‌... ഒപ്പം കവിളുകളിൽ വിരിഞ്ഞു നിൽക്കുന്ന നുണക്കുഴികളും....
ഇത്രയും ഭംഗിയുള്ള ഒരുവനെ താൻ ഇന്നോളം കണ്ടിട്ടില്ലെന്ന് ദക്ഷായണിയുടെ ബോധ മനസ്സ് സമ്മതിച്ചു....

"ദച്ചുസ്... പോകാം...."
അഭിരാമി ചാടി തുള്ളി അവരുടെ അടുത്തേക്ക് വന്നു... ദക്ഷയുടെ കൈയിലെ പൂവും അടുത്തിരിക്കുന്ന ദേവാൻഷിനെയും കണ്ട് അവൾ സംശയാലുവായി

"നിങ്ങൾ സെറ്റ് ആയോ...."
അഭിരാമി അതിശയിച്ചു

"നീ ഇങ്ങോട്ട് വന്നേ...."
ദക്ഷ ദേഷ്യത്തോടെ അഭിരാമിയുടെ കൈയിൽ പിടിച്ച് വലിച്ചു ക്ലാസ്സിലേക്ക് നടന്നു... ഇരുവരും നടന്നകലുന്നത് നോക്കി ദേവാൻഷ് ചിരിച്ചു...

💬 Comments

View all comments