Chapter Title : ദേവാൻഷ് 4 [മഹി]
ദേവാൻഷ് ഹർഷവർദ്ധൻ.... പ്രൈവറ്റ് അക്കൗണ്ട് ആണ്.... ദക്ഷ request അയച്ചു.... നിമിഷങ്ങൾക്കകം റിക്വസ്റ്റ് അക്‌സെപ്റ് ആയതും അവളുടെ കണ്ണുകൾ വിടർന്നു..... ദക്ഷ ആദ്യം അവന്റെ സ്റ്റോറി ഓപ്പൺ ചെയ്തു.... രണ്ടോ മൂന്നോ വയസുള്ള ഒരു കുഞ്ഞിനെയും മടിയിൽ എടുത്തുവച്ചിട്ടുള്ള ഒരു സെൽഫി ആയിരുന്നു സ്റ്റോറി....
പെട്ടെന്ന് ദക്ഷയുടെ കാതിലൂടെ ഒരു കുഞ്ഞിന്റെ ശബ്ദം കടന്നുപോയി....ദേവാൻഷിന്റെ ഫോണിലേക്ക് അറിയാതെ കൈതട്ടി കാൾ പോയ ദിവസം അപ്പുറം കേട്ട ഒരു കുഞ്ഞിന്റെ ശബ്ദം... ആ ഓർമ്മയിലിരിക്കെ വാട്സാപ്പിൽ ദേവാൻഷിന്റെ നമ്പറിൽനിന്നും ഒരു മെസ്സേജ് വന്നു...
"ഹേയ് ബ്യൂട്ടി...."
മെസ്സേജ് കണ്ട് ദക്ഷയുടെ മുഖം തെളിഞ്ഞു
"ഉം എന്താ??..."
അവളല്പം വെയിറ്റിട്ട് റിപ്ലൈ അയച്ചു....
"ഇത് ഐണു അല്ലെ?? 😜......."
അവന്റെ ചോദ്യം കേട്ട് ദക്ഷ ഞെട്ടി... അമ്മ കുഞ്ഞിലേ വിളിക്കുന്നപേരായിരുന്നു അത്.... പിന്നെപ്പോഴോ അത് നിന്നു....
"നിനക്ക് ഈ പേര് എങ്ങനെ അറിയാം...."
"അതൊക്കെ അറിയാം....ഞാനിനി അങ്ങനെ വിളിച്ചോട്ടെ....ഐണുന്ന്...."
"വേണ്ട....."
ദക്ഷ കട്ടായം പറഞ്ഞു.... മെസ്സേജ് seen ആയെങ്കിലും പിന്നെ അവന്റെ ഭാഗത്തുനിന്നും മെസ്സേജ് ഒന്നുമുണ്ടായില്ല.... അവൾക്ക് ചെറിയ നിരാശ തോന്നി....
"പോയോ...."
നഖം കടിച്ചുകൊണ്ട് ദക്ഷ വീണ്ടും മെസ്സേജ് അയച്ചു...
"ഇല്ല ഐണുസെ.... ഞാൻ അടുപ്പത്ത് ഒരു സാധനം വച്ചിരുന്നു, നോക്കാൻ പോയതാ...."
"ഓഹ്...."
"നീ കഴിച്ചോ?...."
"അതൊക്കെ നീ അന്വേഷിക്കുന്നതെന്തിനാ...."
ദക്ഷ ടൈപ്പ് ചെയ്തയച്ചു....
Msg സീൻ ചെയ്തതിനുശേഷം അപ്പുറം നിശബ്ദമായി....
ശെ അങ്ങനെ ചോദിക്കണ്ടായിരുന്നു....ചെറിയ ടെൻഷനോടെ ദക്ഷ ഒരുവട്ടംകൂടെ msg അയക്കാൻ തുടങ്ങിയെങ്കിലും അൻഷ് ഓൺലൈനിൽ നിന്നും പോയിരുന്നു....
.
.
'ഐണു...... ഐണു.... '
💬 Comments
View all comments