0%

Chapter Title : ദേവാസുരം 2 [ഏകൻ]

Author : VaSco Read All Parts 1K

പുതിയ ആള്. നമുക്ക് പറ്റിയ ആൾ ആണോ?"

"പിന്നെ പറയാൻ ഉണ്ടോ? നമ്മുടെ കൂടെ കട്ടക്ക് നിൽക്കും. അല്ലേ ഭാർഗവാ." ഞാൻ ചോദിച്ചു.

"പിന്നെ പറയാൻ ഉണ്ടോ സാറെ.. നമ്മള് മുന്നേ കണ്ടു മുട്ടേണ്ടതായിരുന്നു സാറെ! സാറെ ആരോ വീണ്ടും കൈ കാണിക്കുന്നലോ? " ഭാർഗവൻ പറഞ്ഞു.

"ആണോ!!!? എന്നാൽ നമുക്ക് അവരേയും കൂട്ടാം അല്ലേ.? " ഞാൻ ചോദിച്ചു

വണ്ടി അവരുടെ അടുത്ത് കൊണ്ട് പോയി നിർത്തുന്നു. അതിൽ ഒരാൾ ഭാർഗവൻ ഇരുന്ന ഭാഗത്തെ ഡോർ പിടിച്ചു വലിച്ചു.

"ചോദിക്കാതെ ആണോടാ ഡോറിൽ പിടിച്ചു വലിക്കുന്നത്,?

ഭാർഗവൻ ദേഷ്യത്തോടെ ചോദിച്ചു.

"അതിന് ഞാൻ വണ്ടിയുടെ ഡോറിൽ അല്ലേ പിടിച്ചു വലിച്ചുള്ളൂ. അല്ലാതെ നിന്റെ കിണ്ടിയിൽ ഒന്നും അല്ലല്ലോ.? ചെലക്കാതെ എഴുനേറ്റു മാറെടാ നാറി." അയാൾ പറഞ്ഞു.

"ഡാ കോപ്പേ ഞാൻ ആരാണെന്ന് വെച്ചാ നീ ഈ പറയുന്നത്.. അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് ഞാൻ മാറ്റും." ഭാർഗവൻ ദേഷ്യത്തോടെ പറഞ്ഞു.

"ഭാർഗവാ.. അവനെ വിട്ടേക്ക്.. അവൻ എന്റെ അനിയനാ.. നീ ഇറങ്ങി പുറകിൽ കയറ്. അവൻ മുന്നിലെ ഇരിക്കൂ."

ഞാൻ പറഞ്ഞു. എന്റെ ശബ്‍ദം മാറിയിരുന്നു. ഇത്തിരി മുരൾച്ചയോടെയാണ് ഞാൻ പറഞ്ഞത്. അത് കേട്ട് ഭാർഗവൻ ആദ്യമായി ഒന്ന് ഞെട്ടി.. എന്റെ മുഖവും ശബ്‍ദവും മാറുന്നത് ഭാർഗവൻ നോക്കി. അതിന് ശേഷം ഭാർഗവൻ പറഞ്ഞു.

"ഓ!!! സാറിന്റെ അനിയൻ ആയിരുന്നോ? എന്നാൽ പറയേണ്ടേ? ഞാൻ മാറിത്തരാം "

ഭാർഗവന് ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം. അതിന്റെ ദേഷ്യവും നിരാശയും അവന്റെ മുഖത്തു ഉണ്ടായിരുന്നു. ഒന്നും ആലോചിക്കാതെ

💬 Comments

View all comments