0%

Chapter Title : ദേവാസുരം 2 [ഏകൻ]

Author : VaSco Read All Parts 1K

ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടതിൽ അമർഷം തോന്നി.

ഭാർഗവൻ ഇറങ്ങി പിന്നിലെ ഡോറിൽ പിടിച്ചു വലിച്ചു . ഡോർ തുറന്നു അകത്തു കയറി ഡോർ അടക്കാൻ നോക്കിയപ്പോൾ മറ്റൊരുത്തൻ ആ ഡോറിൽ പിടിച്ചു നിൽക്കുന്നു. എന്നിട്ട് പറഞ്ഞു.

"അങ്ങോട്ട് ഒന്ന് നീങ്ങിയിരിക്ക് ചേട്ടാ ഞാനും കൂടെയൊന്നു കയറിക്കോട്ടെ? "

"അതിന് നീയേതാ? സാറെ ഇതും സാറിന്റെ ആളാണോ? " ഭാർഗവൻ ചോദിച്ചു.

"അതേല്ലോ ഭാർഗവൻ ചേട്ടാ.. എന്റെ പേര് മുരുകൻ എന്നാ. "

അതും പറഞ്ഞു. മുരുകൻ തന്റെ പാന്റിന്റെ സൈഡിൽ തിരുകി വെച്ച ഒരു കത്തി പുറത്തെടുത്തു. വെള്ളികൊണ്ട് കെട്ടിയ പിടിയോട് കൂടിയ കത്തി. ഒറ്റ കുത്തിനു ആരെയും കൊല്ലാൻ പാകത്തിനുള്ള കത്തി.

"എന്റെ ചേട്ടാ .. ചേട്ടന് കുറച്ചു മാറിയിരിക്കാൻ ഇനി ഇതിനെ കൊണ്ട് പറയിക്കേണ്ടി വരുമോ? " അത് പറഞ്ഞു മുരുകൻ കത്തിയെടുത്തു ഭാർഗവന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലുമായി ഓടിച്ചു

അത് കണ്ടും കേട്ടും അറിഞ്ഞും ഭാർഗവൻ ശരിക്കും ഭയന്നു. ഭാർഗവൻ മാറി ഇരുന്നു. ഞാൻ വണ്ടി എടുത്തു.

"ഡാ. ഭാർഗവാ തനിക്കു ഒരു രാജവേന്ദ്രനെ അറിയാമോ? " ഞാൻ ചോദിച്ചു.

"ആര്..? ആര് ..? ഏത്.. രാജവേന്ദ്രൻ..? " ഭാർഗവൻ ഒന്ന് പരുങ്ങിക്കൊണ്ട് ചോദിച്ചു.

"ഓഹ്!! ഒന്നും അറിയാത്ത പോലെ ? ഡാ രാജു ഒന്ന് പറഞ്ഞു കൊടുക്കെടാ.. ഈ രാജ വേന്ദ്രൻ ആരാണെന്ന്...? നമ്മുടെ ഭാർഗവന് ഒന്നും അറിയില്ല. ഭാർഗവന്റെ ഓളെയും ഭാർഗവന്റെ ഏട്ടന്റെ ഓളെയും വെപ്പട്ടിയായി കൊണ്ട് നടന്നു കൂട്ടികൊടുക്കുന്ന ഭാർഗവന്റെ പുന്നാര അനിയൻ രാജ

💬 Comments

View all comments