Chapter Title : ദേവാസുരം [ഏകൻ]
വെച്ച് കടം മേടിക്കാൻ.
അവൻ കുറേ നാൾ അങ്ങനെ കിടന്നു ഒടുവിൽ കുറച്ചു മാസം മുൻപ് ശരിക്കും തട്ടിപ്പോയി. അപ്പോഴേക്കും കടം കൂടി കൂടി വന്നു. ഞാൻ മോഹിച്ച ഭൂമി എന്റെ ആയി. ഇനി ആ പെണ്ണ് അവളേയും എനിക്ക് വേണം. അതിനുള്ള ടെസ്റ്റ് ഡോസ് ആണ് അവളുടെ മോള്.. "
അയാൾ പറഞ്ഞു നിർത്തി..
ഞാൻ പറഞ്ഞു. " എന്നാൽ ഒരുങ്ങിക്കോ നമ്മൾ അവരെ മൂന്നിനേയും ഇവിടുന്ന് പോക്കും. പക്ഷെ നമ്മൾ പൊക്കിയതാണെന്ന് ആരും അറിയാൻ പാടില്ല.. "
"അതെന്തിനാ സാറെ.. അതിനെയൊന്നും ഒന്നും ചെയ്താലും ആരും ചോദിക്കാൻ വരില്ല. പിന്നെ എന്താ.."
"ഏയ്!!! അത് ശരിയാവില്ല.. വല്ല കേസോ വന്നാൽ എന്റെ മാനം പോകും. അതുകൊണ്ട് താൻ നാളെ രാവിലെ തന്നെ ഒരു കാര്യം ചെയ്യണം. തനിക്കു മാനസാന്തരം വന്നെന്നും ഒരു തീർത്ഥാടനത്തിനു പോകുകയാണെന്നും .. ഒരുപാട് നാൾ കഴിഞ്ഞ് മടങ്ങ് വരും എന്നും ഒന്ന് പ്രചരിപ്പിക്കണം. എന്നിട്ട് ആ പ്രേത വളവിൽ പോയി രാത്രിയിൽ ഒരു പത്തു മണിക്ക് നിൽക്കണം. ആരും കാണാനും അറിയാനും പാടില്ല. തനിക്കു വേണ്ടപ്പെട്ടത് എല്ലാം എടുക്കണം. ഒരു മാസമോ ഒരു കൊല്ലമോ കഴിഞ്ഞേ പിന്നെ ഈ നാട്ടിൽ വരാവു. "
"ഒരു കൊല്ലമോ ? അതെന്തിനാ സാറെ അങ്ങനെ? എന്റെ കുറെ പണം ഇവിടെ കുറെ പേരുടെ കൈയിൽ ഉണ്ട്. പിന്നെ ഇത് പോലെ ഉള്ള ചിലതും. അതൊക്കെ നഷ്ടമാവില്ലേ?" അയാൾ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.
"തനിക്കു ഒരു നഷ്ട്ടവും വരില്ല. ഇവിടെ അഞ്ചോ പത്തോ
💬 Comments
View all comments