0%

Chapter Title : ദേവാസുരം [ഏകൻ]

Author : VaSco Read All Parts 1.6K

വിശ്വാസം ഉണ്ടെങ്കിൽ വിശ്വസിക്കുക. ഒന്ന് ഉറപ്പിച്ചോ.. നാളെ മുതൽ അയാളുടെ ശല്യം ഉണ്ടാവില്ല. അയാളുടെ ശല്ല്യം എന്നെ എനിക്ക് പറയാൻ പറ്റു . ഇനി ഇവിടെ ഈ നാട്ടിൽ നിൽക്കാൻ ആണ് താല്പര്യം എങ്കിൽ അയാളുടെ ശിങ്കിടികൾ വരും ശല്യം ചെയ്യാൻ... എന്റെ കൂടെ വരുന്നെങ്കിൽ ആരും ശല്യം ചെയ്യാതെ കഴിയാൻ ഉള്ള വഴി ഞാൻ ഉണ്ടാക്കാം.

പിന്നെ ഇപ്പോൾ ഇവിടുന്ന് ഇറങ്ങിയാൽ ഈ കോലത്തിൽ വീട്ടിൽ എത്താം എന്ന് കരുതേണ്ട... ഇരുകാലി ക്രൂര മൃഗങ്ങളും നൽക്കാലി ക്രൂര മൃഗങ്ങളും ഉണ്ട് പുറത്ത്. അതുകൊണ്ട് രാവിലെ പോയാൽ മതി. പിന്നെ!! ഇവിടുന്ന് ഇപ്പോൾ ഇറങ്ങിയാൽ ആ വിവരം അപ്പോൾ തന്നെ അയാൾ അറിയും. പിന്നെ എന്ത് സംഭവിക്കും എന്ന് ഞാൻ പറയേണ്ടല്ലോ?

അതുകൊണ്ട് നടകേണ്ടതൊക്കെ നടന്നു. എന്ന് കാണുന്നവർക്ക് തോന്നണം. അയാളുടെ ശിങ്കിടികൾക്ക്. മനസ്സിലായോ ? അതുകൊണ്ട് ഇവിടെ കിടന്നു ഉറങ്ങിയിട്ട് രാവിലെ പോയാൽ മതി. വെളുപ്പിന് ഞാൻ തന്നെ വീട്ടിൽ കൊണ്ട് പോയി വിടാം..

എനിക്ക് വിശക്കുന്നുണ്ട്. വേണെങ്കിൽ വന്നു കഴിച്ചോ. "

അതും പറഞ്ഞു. ഞാൻ കൈകഴുകി. അവിടെ കൊണ്ട് വെച്ച ബിരിയാണി ഒരു പത്രത്തിൽ എടുത്തു കഴിക്കാൻ തുടങ്ങി. എന്നിട്ട് ഞാൻ അവളെ നോക്കി. അവൾ എന്നെ നോക്കി അവിടെ തന്നെ ഇരുന്നു. ഞാൻ അവളുടെ കൈ പിടിച്ചു ഉയർത്തി അവിടെ ഇരുത്തി എന്റെ കൂടെ ഇരുത്തി അവൾക്ക് കൂടെ ഭക്ഷണം വിളമ്പി.

ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞു ഞാൻ എഴുനേറ്റ്. രണ്ടു പീസ് ആയുള്ളൂ കിടക്ക ആയിരുന്നു ആ

💬 Comments

View all comments