Chapter Title : ദേവാസുരം [ഏകൻ]
കട്ടിലിൽ ഉള്ളത് അതിൽ ഒന്ന് വലിച്ചു താഴെയിട്ട് എന്നിട്ട് അവളോട് പറഞ്ഞു.
"വേണമെങ്കിൽ അതിൽ കിടന്നു ഉറങ്ങിക്കോ.. അല്ലെങ്കിൽ അവിടെ കുത്തിയിരുന്ന് കരഞ്ഞോ. "
ഇപ്പോൾ എന്താണ് നടന്നതെന്നറിയാൻ നമുക്ക് കുറച്ചു കൂടെ പിന്നിലേക്ക് പോകാം.. ഞാൻ ആരെന്നറിയേണ്ടേ? എന്റെ പേര് വിനയൻ.. ഒരു പേര് മാത്രം പറഞ്ഞാൽ ഞാൻ എന്താണെന്ന് എങ്ങനെ അറിയാം അല്ലേ? അതൊക്കെ വഴിയേ അറിയാം....
ഞാൻ ഒരു യാത്രയിൽ ആയിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ ഇവിടെയും എത്തുന്നത്. ഞാൻ ഒരു ലോഡ്ജിൽ റൂം എടുത്തു അതിന്റെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ അപ്പുറത്തെ ബാൽക്കണിയിൽ നിന്നും ഒരു സംസാരം കേട്ടത്.
"എന്റെ സാറെ.. ഞാൻ പറഞ്ഞാൽ പറഞ്ഞതാ... സാറിന് ഫ്രഷ് വേണമെങ്കിൽ ഫ്രഷ് ഞാൻ കൊണ്ടത്തരും. പക്ഷെ പണത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും ഇല്ല.. ഇത് ചെറുതാ..ചെറുത് കൂടിയാൽ പത്തൊൻപതോ ഇരുപതോ കാണും. അതുകൊണ്ട് അമ്പത് കിട്ടണം.."
"അമ്പതോ? അത് ഇത്തിരി കൂടുതൽ അല്ലേ ഭാർഗവൻ ചേട്ടാ ? ഒരു ഇരുപത് തരാം."
"അതേ ഈ ഭാർഗവാൻ പറഞ്ഞാൽ പറഞ്ഞതാ.. അതുകൊണ്ട് വിലയൊന്നും കുറയില്ല ."
"ഇത് ഒരു രാത്രിക്ക് വേണ്ടി മാത്രം അല്ലേ ? അതിന് ശേഷവും അവളെ ഒരുപാട് കൊടുത്തു പണം ഉണ്ടാക്കാലോ? . ഇപ്പോൾ എനിക്ക് താ. ഞാൻ ഒരു പത്തു തരാം."
"എന്റെ പൊന്നു സാറെ .. അവളെ സ്വന്തം ഇഷ്ട്ടം കൊണ്ട് വരുന്നതല്ല. വന്നില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറക്കി വിടും എന്ന് പറഞ്ഞു ഭീഷണി പെടുത്തിയിട്ട് വേണം അവളെ കൊണ്ടുവരാൻ. അല്ലെങ്കിൽ കൊന്നു കളയും എന്ന് പറഞ്ഞു അവളെ
💬 Comments
View all comments