Chapter Title : ദേവദൂതര്‍ പാടി [Pamman Junior]
''ങേ... നീ എന്താ പറഞ്ഞത്... ഒന്നൂടെ പറഞ്ഞേ സിത്താരേ...''
''അത് തന്നെ എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു...'' സിത്താരയുടെ കണ്ണുകള്‍ നിറഞ്ഞു. മാനേജരും എന്ത് പറയണമെന്നറിയാതെ താഴെ വീണ മൊബൈല്‍ഫോണെടുത്ത് പൊടിയൊക്കെ തുടച്ച് അങ്ങനെ നിര്‍നിമേഷനായി നിന്നു.
ആകാശത്ത് നക്ഷത്രങ്ങള്‍ കണ്‍ചിമ്മി. മാനേജറുടെ ഫോണിലേക്ക് ശങ്കര്‍ദാസിന്റെ കോള്‍ വന്നു. ആദ്യത്തെ കോള്‍ അയാള്‍ കട്ട് ചെയ്‌തെങ്കിലും ശങ്കര്‍ദാസ് പിന്നെയും വിളിച്ചു. ശങ്കര്‍ദാസിനെ പിണക്കാന്‍ പറ്റില്ല. മാനേജര്‍ ഫോണ്‍ എടുത്തു.
''എന്തായി...''
''ഇപ്പോ വിടാം...''
''ന്നാ... ആ ആലിന്റെ അവിടെ ഒരു ഓട്ടോവരും. നമ്മുടെ പയ്യനാ... വിശ്വസിക്കാം. അതില്‍ കേറ്റി വിട്ടാല്‍മതി... ഞാന്‍ വീട്ടിലേക്ക് പോകുവാ... പിന്നെ... ഓട്ടോ പുറപ്പെട്ടാലുടന്‍ താന്‍ എന്നെ വിളിക്കണം... ഗൂഗിള്‍പേ ചെയ്തിരിക്കും.... ഓകെ...''
''ഓകെ... '' ശങ്കര്‍ദാസ് ഫോണ്‍ വെച്ചു.
സിത്താരയേയും കയറ്റിക്കൊണ്ട് ശങ്കര്‍ദാസ് പറഞ്ഞുവിട്ട ഓട്ടോറിക്ഷ ഉത്സവപറമ്പില്‍ നിന്നും മുന്നോട്ട് നീങ്ങി.
മാനേജര്‍ ആ വിവരം ശങ്കര്‍ദാസിനോട് പറഞ്ഞപ്പോള്‍ തന്നെ അയാളുടെ ഗൂഗിള്‍ പേയില്‍ പണം കയറിയതിന്റെ റിങ്ങ്‌ടോണ്‍ ശബ്ദിച്ചു.
ഓട്ടോറിക്ഷ മുറ്റത്തെത്തുമ്പോള്‍ ശങ്കര്‍ദാസ് കുളിമുറിയില്‍ നില്‍ക്കുകയായിരുന്നു.
''ഇത്ര പെട്ടെന്ന് ഇങ്ങ് വന്നോ...'' അയാള്‍ അറ്റാച്ചിഡ് കുളിമുറിയില്‍ നിന്ന് തിടുക്കത്തില്‍ മുറിയിലേക്ക് വന്നു. ആ വീട്ടില്‍ ശങ്കര്‍ദാസ് മാത്രമേ ഉണ്ടായിരുന്നു. കുടുംബവീട്ടില്‍ നിന്നും അരകിലോമീറ്റര്‍ അകലെയാണ് ശങ്കര്‍ദാസിന്റെ ഈ കളിവീട്. പെണ്ണുങ്ങളെ കൊണ്ട് വന്ന് കളിക്കുവാന്‍ വേണ്ടി മാത്രമാണ് ഈ വീട് വാടകയ്‌ക്കൊന്നും കൊടുക്കാതെ ഇങ്ങനെ ഇട്ടിരിക്കുന്നത്.
ടര്‍ക്കി മാത്രം ഉടുത്തുകൊണ്ടാണ് ശങ്കര്‍ദാസ് മുന്‍വശത്തെ വാതില്‍ തുറന്നത്. ഓട്ടോക്കാരന്‍ സിത്താരയെ ഇറക്കി മുറ്റത്ത് നിര്‍ത്തിയിട്ട് തിരിച്ച് പോയികഴിഞ്ഞിരുന്നു.
''അവനിത് എന്തോര് പോക്കാ പോയത്?
💬 Comments
View all comments