0%

Chapter Title : ദേവദൂതര്‍ പാടി [Pamman Junior]

Author : Pamman Junior Read All Parts 359

മോള് പേടിച്ചുപോയോ...'' ശങ്കര്‍ദാസ് സിറ്റ് ഔട്ടിലേക്ക് ഇറങ്ങിചെന്നു. സിത്താര ആകെ പേടിച്ച് ഒരു പൂച്ചക്കുഞ്ഞിനെപോലെ നില്‍ക്കയായിരുന്നു.

ശങ്കര്‍ദാസ് മുറ്റത്തേക്കിറങ്ങി ചെന്നു. സിത്താരയുടെ കയ്യില്‍ പിടിച്ചു. ആദ്യം അവള്‍ കൈ വലിച്ചെങ്കിലും അയാള്‍ അവളുടെ തോളില്‍ പിടിച്ച് തന്നോട് അടുപ്പിച്ചിട്ട് വലതുകൈ പിടിച്ച് വീടിനുള്ളിലേക്ക് നടത്തി. ''സിത്താര ഒന്നും പേടിക്കണ്ട... പാട്ട് അടിപൊളിസൂപ്പറായിരുന്നു. പിന്നെ ഈ രാത്രി നമ്മള്‍ രണ്ടാളും മാത്രം ആഘോഷിക്കാന്‍ പോകുവാ. എന്നെ വിശ്വസിക്കാം. സിത്താരയ്ക്ക് ഈ ഒറ്റരാത്രികൊണ്ട് ജീവിതത്തില്‍ ഗുണമേ ഉണ്ടാവൂ... എന്നോട് സഹകരിക്കുന്നവരെ ഒരിക്കലും ഞാന്‍ തള്ളിക്കളയില്ല.'' ശങ്കര്‍ദാസ് കതക് അടച്ചു.

സിത്താരയുടെ തലകുനിഞ്ഞുതന്നെ നില്‍ക്കുകയായിരുന്നു. അവള്‍ക്ക് മാനേജറുടെ പ്രവര്‍ത്തിയില്‍ നല്ല സങ്കടവും അതിലേറെ നല്ല പേടിയും ഉണ്ടായിരുന്നു.

''വാ മുറിയിലേക്ക് പോകാം...'' ശങ്കര്‍ദാസ് സിത്താരയുടെ കയ്യില്‍ പിടിച്ചു. അവള്‍ കൈ പിന്നിലേക്ക് വലിച്ചു. ആ കയ്യുടെ മൃദുത്വം ഇഷ്ടപ്പെട്ട ശങ്കര്‍ദാസ് വീണ്ടും അവളുടെ കയ്യില്‍ മെല്ലെ പിടിച്ചു. ഈ തവണ സിത്താരയ്ക്ക് കൈവലിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അവള്‍ ശങ്കര്‍ദാസിനെ ഇഷ്ടമില്ലാത്ത രീതിയിലൊരുനോട്ടംനോക്കി.

''സിത്താരേമോളേ ഞാന്‍ നിന്നെ കൊല്ലാനോ ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്യാനോ അല്ല ഇവിടെ കൊണ്ടുവന്നത്. ഞാന്‍ പറഞ്ഞല്ലോ നമുക്കീ രാത്രി ആസ്വദിക്കണം. ഇന്ന് മുതല്‍ നീ എന്റെ അടിമയല്ല, നമ്മള്‍ ഒന്നിച്ച് ഈ ജീവിതം ആസ്വദിക്കാന്‍ പോവുകയാണ്. നിന്നേക്കാള്‍ മുപ്പതോളം ഓണം കൂടുതല്‍ ഉണ്ടതാവും ഞാന്‍... നീ ഞാന്‍ പറയുന്നത് അനുസരിച്ച് ഈ രാത്രി എന്നോടൊപ്പം പങ്കിടുക. '' ശങ്കര്‍ദാസ് അത്രയും പറഞ്ഞപ്പോഴേക്കും അവര്‍ മുറിയിലെത്തി. സിത്താര മുഖം കുനിച്ച് നില്‍ക്കുകയാണ്. ശങ്കര്‍ദാസ് അവളെ അടിമുടി ഉഴിഞ്ഞുനോക്കി. ഹോ..

💬 Comments

View all comments