Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 1 [Sarathy Reddy]
വീട്ടുകാർക്കിടയിലും അയൽവാസികൾക്കിടയിലും ഒക്കെ പ്രിയങ്കരനാണ് കണ്ണൻ.
"നീ കണ്ണനെ കണ്ട് പഠിക്ക്" എന്നത് അവരൊക്കെ ഒരു മുദ്രാവാക്യം പോലെ സ്വന്തം കുട്ടികളെ ഉപദേശിക്കാനായി എന്നും പറയുന്നതാണ്. അങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ ദേവനും സുപ്രിയയും പുറമെ നീരസം കാണിക്കാറുണ്ടെങ്കിലും അവരുടെ മനസ്സിൽ അങ്ങനെ കേൾക്കുമ്പോൾ വലിയ അഭിമാനമാണ്.
ഇത് കണ്ണനും നന്നായിട്ട് അറിയാം. അച്ഛനും അമ്മയും മാത്രമുള്ളപ്പോൾ തന്നെക്കുറിച്ച് സംസാരിക്കുന്നത് അവൻ പലപ്പോഴായി കേട്ടിട്ടുണ്ട്. തന്നെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കണമെന്നുള്ളതാണ് അച്ഛന്റെ ആഗ്രഹം എന്നും കണ്ണിന് നന്നായിട്ട് അറിയാം.
അച്ഛനും അമ്മയും താൻ കേൾക്കാതെ തന്നെ പറ്റി പുകഴ്ത്തി സംസാരിക്കുന്നത് അവൻ പലപ്പോഴായി കേട്ടിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ കേൾക്കെ സ്വന്തം മകനെ കുറിച്ച് പുകഴ്ത്തി അവർ സംസാരിക്കാറില്ല.
അച്ഛന്റെ ആഗ്രഹം മനസ്സിലാക്കിയ കണ്ണൻ പ്ലസ്ടു കഴിഞ്ഞതോടെ എൻട്രൻസ് കോച്ചിങ്ങിന് പോയി തുടങ്ങി. പ്ലസ്ടുവിന് റാങ്ക് ഉണ്ടായിരുന്നു കണ്ണന്, വീട്ടിൽ നിന്ന് പോകാവുന്നത്ര ദൂരത്തിലാണ് എൻട്രൻസ് കോച്ചിംഗ് സെന്റർ.
തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് സുപ്രിയ കണ്ണനെ ഗർഭം ധരിച്ചത്. കണ്ണൻ ജനിക്കുമ്പോൾ അവൾക്ക് പ്രായം പതിനാറ്, ദേവന് ഇരുപത്തിയൊന്നും. രണ്ടുപേരുടെയും കുടുംബത്തിൽ ഇതിലും പ്രായം കുറഞ്ഞ അച്ഛനമ്മമാർ നേരത്തെ തന്നെ ഉള്ളതിനാൽ അവർക്ക് ഇതൊരു വിഷയമേ അല്ലായിരുന്നു.
ഇപ്പോൾ കണ്ണന് 18 വയസ്സ് കഴിഞ്ഞു. സുപ്രിയക്ക് ഇപ്പോൾ പ്രായം 35 ലേക്ക് കയറുന്നു, ദേവന് ഇപ്പോൾ 40 വയസ്സ്. പക്ഷേ കാഴ്ചയിൽ അവളെ കണ്ടു കഴിഞ്ഞാൽ ഒരു ഇരുപത് ഇരുപത്തിയൊന്നു വയസ്സിനപ്പുറം ആരും പറയില്ല.
കാഴ്ചയിൽ അത്രയ്ക്ക് ചെറുപ്പം. മുഖസൗന്ദര്യവും ശരീരസൗന്ദര്യവും ഒക്കെ ആവോളം ദൈവം അനുഗ്രഹിച്ചു കൊടുത്തിരിക്കുകയാണ്. നല്ലപോലെ
💬 Comments
View all comments