0%

Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 1 [Sarathy Reddy]

Author : SarathyReddy Read All Parts 275.8K

സുപ്രിയയുടെ ഈ സ്വഭാവം ഭർത്താവ് ദേവനും മകൻ കണ്ണനും പിന്നെ വീട്ടുകാർക്കും അടുപ്പക്കാർക്കും ഒക്കെ നന്നായി അറിയാം.

സ്കൂളിലും മറ്റും നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാണെങ്കിലും സ്വന്തം വീട്ടിൽ തല്ലിപ്പൊളിയാണ് കണ്ണൻ. അമ്മയുമായി എപ്പോഴും ഗുസ്തി പിടിക്കൽ ആണ് അവന്റെ വിനോദം.

എപ്പോഴും സുപ്രിയയുടെ വായിൽ നിന്നും വഴക്ക് കേൾക്കലാണ് അവന്റെ സ്ഥിരം പരിപാടി. ദേവന് അതിൽ നല്ല നീരസം ഉണ്ട്. മകനെ ഭാര്യ ഇങ്ങനെ എപ്പോഴും വഴക്ക് പറയുന്നത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമല്ല പക്ഷേ ഭാര്യയോടുള്ള സ്നേഹം കാരണം അത് നിർത്താനും സാധിക്കുന്നില്ല.

"ആമ്പിള്ളേർ ആവുമ്പോൾ കുറച്ച് കുസൃതിയും വികൃതിയും ഒക്കെ ഉണ്ടാകും" ഇതാണ് കണ്ണനെ കുറിച്ച് ദേവന്റെ അഭിപ്രായം. "കുസൃതിയും വികൃതിയും ഒക്കെ സ്വന്തം കയ്യിൽ വച്ചാൽ മതി, പുറത്തേക്കെടുക്കണ്ട" ഇതാണ് കണ്ണനെ കുറിച്ചുള്ള സുപ്രിയയുടെ അഭിപ്രായം.

പരസ്പര വിരുദ്ധമായ ഈ രണ്ട് അഭിപ്രായങ്ങളും ഒത്തൊരുമയോടെ കൊണ്ടുപോകുന്നതിൽ ദേവൻ ദിവസവും ബുദ്ധിമുട്ടാറുണ്ട്. "അമ്മയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും കാണിക്കാതെ" എന്നു മകനെ എപ്പോഴും അദ്ദേഹം ഉപദേശിക്കും.

മകൻ കുസൃതി കാണിക്കുന്നതാണെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം. ഒരുതരത്തിൽ മകന്റെ കുസൃതിയും വികൃതിയും ഒക്കെ ദേവൻ നന്നായി ആസ്വദിക്കുന്നുമുണ്ട്. ആകപ്പാടെയുള്ള ഒരു ആൺതരി ആയതിനാൽ അല്പം ലാളന കൂടുതലാണ് കണ്ണനു കൊടുത്തിട്ടുള്ളത്.

ഒന്നേയുള്ളെങ്കിലും ഉലക്കടിച്ച് തന്നെ വളർത്തണം എന്ന രീതിയിലാണ് സുപ്രിയ കണ്ണനെ നോക്കുന്നത്. കണ്ണന്റെ ഈ കുസൃതിയും കുറുമ്പും ഒക്കെ വീട്ടിൽ മാത്രമേയുള്ളൂ എന്ന് ദേവനും സുപ്രിയയ്ക്കും നല്ലതുപോലെ അറിയാം.

പുറമേ നല്ല സ്വഭാവം ഉള്ള കുട്ടിയാണ് കണ്ണൻ. പഠനത്തിൽ ഒന്നാമൻ ആയതു കൊണ്ട് തന്നെ സ്കൂളിലും

💬 Comments

View all comments