Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 1 [Sarathy Reddy]
സ്നേഹസമ്പന്നനും സൽസ്വഭാവിയും ആണ്.
വെള്ളമടിയോ സിഗരറ്റ് വലിയോ പെണ്ണ് പിടിയോ അങ്ങനെ യാതൊരു ദുശീലങ്ങളും ഇല്ലാത്ത വളരെ നല്ലവനായ ഒരു വ്യക്തിയാണ് ആണ് അദ്ദേഹം. ആ നാട്ടിലെ തന്നെ മിക്ക വീടുകളിലെയും കുടുംബ പ്രശ്നങ്ങൾ വലിയൊരു വഴക്കിലേക്ക് പോകാതെ ഒത്തുതീർപ്പിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാൻ അവർ ദേവന്മാഷിനെയാണ് സമീപിക്കുക.
കുടുംബബന്ധങ്ങളുടെ മൂല്യവും അടിത്തറയും ഒരു വിഷയമാകുമ്പോൾ സംസാരിക്കുവാൻ വേണ്ടി ദേവൻ മാഷിനെ ആണ് എല്ലാവരും ചെന്ന് കാണുക. അദ്ദേഹത്തിനെ അറിയാവുന്നവർ അദ്ദേഹത്തിന്റെ പല സെമിനാറുകളും ക്ലാസ്സുകളും ഒക്കെ സംഘടിപ്പിക്കാറുണ്ട്.
ദേവദേവൻ സുപ്രിയയ്ക്ക് ദേവേട്ടനാണ്. ഇവരുടെ രണ്ടുപേരുടെയും ഏക മകനായ സുദേവ് എന്ന കണ്ണൻ ഇരു വീട്ടുകാർക്കും പ്രിയങ്കരനാണ്. സ്കൂളിലും മറ്റുള്ളവർക്കും മുമ്പിൽ വളരെ നല്ല കുട്ടിയാണ് കണ്ണൻ എന്ന് വിളിപ്പേരുള്ള സുദേവ്.
അമ്മ സുപ്രിയയുടെയും അച്ഛൻ ദേവദേവന്റെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് മകനു പേരിട്ടിരിക്കുന്നത്.
പുറമേ വളരെ സൗമ്യമായ പെരുമാറ്റമാണ് സുപ്രിയയുടേത്. എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ് അവളെ കുറിച്ച്. ദേവദേവൻ അവൾക്ക് പ്രിയപ്പെട്ട ദേവേട്ടനാണ്. ഭർത്താവിന്റെ കാര്യത്തിലും മകന്റെ കാര്യത്തിലും അല്പം അവകാശം കൂടുതൽ കാണിക്കുന്ന ഒരു സ്വഭാവമാണ് സുപ്രിയയുടേത്.
ഭർത്താവിന്റെയും മകന്റെയും കാര്യത്തിൽ മറ്റുള്ളവർ അമിതമായി കൈകടത്തുന്നത് സുപ്രിയയ്ക്ക് ഇഷ്ടമല്ല. അവരുടെ രണ്ടുപേരുടെയും മുഴുവൻ കാര്യങ്ങളും തന്നെ കൊണ്ട് തന്നെ ചെയ്യാൻ കഴിയും അല്ലെങ്കിൽ താൻ തന്നെ ചെയ്യണം എന്ന് ഒരു ശാട്യം ഉണ്ട് എപ്പോഴും സുപ്രിയയ്ക്ക്.
അതിപ്പോൾ ദേവന്റെ അച്ഛനമ്മമാരായാലും ശരി സഹോദരങ്ങൾ ആയാലും ശരി, അമിതമായി ദേവേട്ടന്റെ മേൽ അധികാരം കാണിക്കുന്നത് സുപ്രിയയ്ക്ക് ഇഷ്ടമല്ല. മകൻ കണ്ണന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
💬 Comments
View all comments