0%

Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 1 [Sarathy Reddy]

Author : SarathyReddy Read All Parts 283.1K

സുപ്രിയഭവനം. ആ വീട്ടിൽ ആകെ 3 അംഗങ്ങൾ. ദേവദേവൻ, അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ അവരുടെ രണ്ടുപേരുടെയും മകൻ കണ്ണൻ എന്ന് വിളിപ്പേരുള്ള സുദേവ്.

ദേവദേവൻ എല്ലാവർക്കും ദേവൻ മാഷ് ആണ്. കുടുംബ കോടതിയിലെ വക്കീലാണ് അദ്ദേഹം. നാട്ടിൽ ഏത് നല്ല കാര്യത്തിനും അദ്ദേഹം മുന്നിൽ തന്നെ ഉണ്ടാവും ആയതുകൊണ്ട് തന്നെ നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനാണ്.

ചിലർ അദ്ദേഹത്തിനെ ഒത്തുതീർപ്പ് വക്കീൽ എന്ന് സ്നേഹത്തോടെ വിളിക്കാറുണ്ട്. കാരണം കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയാവുന്ന ആളാണ് ദേവദേവൻ. അദ്ദേഹത്തിന്റെ സുന്ദരിയും സുശീലയുമായ ഭാര്യ സുപ്രിയ.

അവരുടെ മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന മകൻ സുദേവ്(കണ്ണൻ).

വളരെ നേരത്തെ തന്നെ വിവാഹം കഴിഞ്ഞവരാണ് ദേവനും സുപ്രിയയും. കുടുംബപരമായി ബന്ധുക്കളാണ് ഇരുവരും. അത്ര അടുത്ത ബന്ധം ഒന്നുമല്ലെങ്കിലും കുടുംബപരമായി ബന്ധമുണ്ട്.

അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ ഇരുവർക്കും ഇടയിൽ പ്രണയം പൂവിട്ടിരുന്നു. അരുതാത്ത ഏതോ ഒരു സമയത്ത് ഇരുവരും ശരീരംകൊണ്ടും മനസ്സുകൊണ്ടും ഒന്നായി. അങ്ങനെ പതിനഞ്ചാമത്തെ വയസ്സിൽ സുപ്രിയ ഗർഭിണിയായി.

അന്ന് ദേവൻ വക്കീൽ കോഴ്സിന് പഠിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗർഭിണിയായതുകൊണ്ടുതന്നെ സുപ്രിയയെ ദേവൻ സ്വന്തം വീട്ടിലേക്ക് വിളിച്ച് ഇറക്കി കൊണ്ടുപോന്നു. ദേവന്റെയും സുപ്രിയയുടെയും വീട്ടുകാരുടെ ഫുൾ സപ്പോർട്ട് ഉണ്ടായിരുന്നു ആ സമയത്ത്.

പ്രായപൂർത്തിയായപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബന്ധുക്കളുടെ താല്പര്യം മാനിച്ച് അവർ ക്ഷേത്രനടയിൽ വച്ച് വീണ്ടും വിവാഹിതരായി അതും സ്വന്തം മകന്റെ സാന്നിധ്യത്തിൽ. അന്ന് കണ്ണന് മൂന്നര വയസ്സ് പ്രായം.

വളരെ ശാന്തശീലനായ ഒരു വ്യക്തിയാണ് ദേവദേവൻ. ആളുകൾ അദ്ദേഹത്തിനെ വളരെ സ്നേഹത്തോടെ ദേവൻ മാഷ് എന്ന് വിളിക്കും. നല്ല

💬 Comments

View all comments