0%

Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 2 [Sarathy Reddy]

Author : SarathyReddy Read All Parts 306.8K

ഉണ്ട് എന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങളൊക്കെ കൺമുന്നിൽ നടക്കുന്നത്...' പക്ഷേ അത് ഉൾക്കൊള്ളാനുള്ള മനസ്സ് തനിക്കില്ല. അതുകൊണ്ട് കൺമുന്നിൽ കാണുന്ന പച്ചയായ തെളിവുകൾ താനൊരു പുകമറകൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയാണ്. ഇതെല്ലാം തന്റെ മാത്രം തോന്നലായി വന്നാൽ മതിയായിരുന്നു. ദേവൻ അങ്ങനെ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി.

അല്പസമയം കഴിഞ്ഞപ്പോൾ സന്ധ്യാ സമയമായി. നിലവിളക്ക് കൊളുത്തുന്നതും നാമം ജപിക്കുന്നതും ഒക്കെ സുപ്രിയ തനിയെയാണ്. കണ്ണനും ദേവനും ഒക്കെ ഒരല്പനേരം പ്രാർത്ഥിക്കും. അന്നും പതിവുപോലെ തന്നെയായിരുന്നു. പ്രാർത്ഥിച്ചതിനു ശേഷം സുപ്രിയ പതിവുപോലെ നിലവിളക്കിന് സമീപം ഇരുന്ന കുങ്കുമച്ചെപ്പ് തുറന്ന് അതിൽ നിന്നും അല്പം സിന്ദൂരം നെറ്റിയിലും സീമന്തരേഖയിലും വെച്ചു. താലി തൊട്ടുവണങ്ങി പ്രാർത്ഥിച്ചു. ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയിട്ടുള്ള സുമംഗലീ പ്രാർത്ഥനയാണ്. അതിനുശേഷം കണ്ണൻ എൻട്രൻസിനു വേണ്ടിയിട്ടുള്ള കാര്യങ്ങളെല്ലാം പഠിക്കുന്നതിന് വേണ്ടി സ്വന്തം മുറിയിലേക്ക് പോയി. ദേവൻ അൽപനേരം ശബ്ദം കുറച്ച് ഹാളിലിരുന്ന് ടിവി കണ്ടു. പതിവുപോലെ ന്യൂസ് ചാനൽ തന്നെയാണ് അയാൾ വെച്ചത്. സീരിയൽ കാണുന്ന ശീലം ഒന്നും സുപ്രിയക്കില്ല. അതുകൊണ്ടുതന്നെ മിക്കവാറും രാത്രികൾ ഒന്നെങ്കിൽ കണ്ണനോ അല്ലെങ്കിൽ ദേവനോ ആയിരിക്കും ടിവി കാണുന്നത്.

അത്താഴത്തിന് ചോറുണ്ണുന്ന പതിവ് ആ വീട്ടിൽ ഇല്ല. മിക്ക ദിവസവും അത്താഴത്തിന് ചപ്പാത്തി ആയിരിക്കും. എന്തെങ്കിലും ഒരു വെജിറ്റബിൾ കറിയും കാണും. അല്ലെങ്കിൽ കഞ്ഞിയും പയറും. അന്ന് സുപ്രിയ ചപ്പാത്തിയും വെജിറ്റബിൾ സ്റ്റൂവും ഉണ്ടാക്കി. ന്യൂസ് ചാനൽ അല്പസമയം കണ്ടു കഴിഞ്ഞതിനുശേഷം ദേവൻ വീണ്ടും ഓഫീസ് റൂമിലേക്ക് പോയി. പോകുന്ന സമയത്ത് മകൻ കണ്ണന്റെ റൂമിലേക്ക് അയാൾ ഒന്നു നോക്കി.

കണ്ണൻ ഇരുന്നു പഠിക്കുകയാണ്. ചെറുപ്പം

💬 Comments

View all comments