0%

Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 2 [Sarathy Reddy]

Author : SarathyReddy Read All Parts 308.2K

മുതലേ ഉള്ള ശീലമാണ്. പഠിക്കുവാൻ വേണ്ടി പ്രത്യേകം ആരും അവനോട് പറയേണ്ട കാര്യമില്ല. ഒരുപാട് സമയം ഇരുന്ന് പഠിക്കുന്ന ശീലം ഒന്നും അവനില്ല. കുറച്ചു സമയം ഇരുന്ന് പഠിച്ചാൽ മതി അവന് നല്ല മാർകു തന്നെയാണ്. പുറകിൽ നിന്ന് നോക്കുമ്പോൾ ഒരു വലിയ ചെറുപ്പക്കാരനെ പോലെയാണ് ഇപ്പോൾ ദേവന് കണ്ണനെ കാണുമ്പോൾ തോന്നുന്നത്. കണ്ണൻ ഒരുപാട് വളർന്നു പോയെന്ന് ദേവന് തോന്നി. കുറച്ചുനേരം അവനെത്തന്നെ നോക്കി നിന്നതിനു ശേഷം ദേവൻ ഓഫീസ് മുറിയിലേക്ക് പോയി.

ഓഫീസ് മുറിയിൽ എത്തിയതിനുശേഷം ദേവൻ ഫയലുകളൊക്കെ മറിച്ച് നോക്കുവാൻ തുടങ്ങി. കുറേനേരം നോക്കിയിട്ടും അയാൾക്ക് ഒന്നിനെക്കുറിച്ചും ഗഹനമായി ചിന്തിക്കാൻ കഴിഞ്ഞില്ല. മനസ്സ് ഒരിടത്തും നിൽക്കുന്നില്ല എന്ന് അയാൾക്ക് മനസ്സിലായി. എങ്കിലും വെറുതെ പഴയ കേസുകളൊക്കെ വായിച്ചു കൊണ്ടിരുന്നു. സമയം വളരെ പതുക്കെയാണ് കടന്നുപോകുന്നത് എന്ന് പോലും ദേവന് തോന്നി.

അത്താഴത്തിന്റെ സമയമായപ്പോൾ സുപ്രിയ ദേവനെ വന്നു വിളിച്ചു. അതിനുശേഷം അവൾ കണ്ണന്റെ മുറിയിലേക്ക് പോയി. സാധാരണ പുറത്തുനിന്ന് അവനെ വിളിക്കുകയാണ് ചെയ്യുന്നത്. ഇത്തവണ സുപ്രിയ മുറിക്കുള്ളിലേക്ക് കയറിപ്പോയി. ദേവൻ അങ്ങോട്ടേക്ക് പോയില്ല. പകരം പിന്നാമ്പുറത്തുള്ള വാഷ് റൂമിലേക്ക് പോയി. കാലും കയ്യും ഒക്കെ ഒന്നുകൂടി കഴുകി വൃത്തിയാക്കി. അതിനുശേഷം ഹാളിൽ ഉള്ള ഡൈനിങ് ടേബിളിന്റെ അടുത്ത് വന്നിരുന്നു. സുപ്രിയയും കണ്ണനും കണ്ണന്റെ മുറിയിലാണ്. അവർ എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അല്പം കഴിഞ്ഞപ്പോൾ അവർ ഒരുമിച്ച് പുറത്തേക്കിറങ്ങി വന്നു.

"അമ്മയും മോനും നല്ല സന്തോഷത്തിൽ ആണല്ലോ?" മനസ്സിലുള്ള കാര്യങ്ങളൊക്കെ അലട്ടുന്നുണ്ടെങ്കിലും ദേവൻ സൗമ്യത കൈവിടാതെ പതിവായി ചോദിക്കുന്ന രീതിയിൽ തന്നെയാണ്

💬 Comments

View all comments