0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 1183

ദേവനന്ദ 2

Devanandha Part 2 | Author : Villi | Previous Part

" ഹ ഹ ഹ....  "

സംഭവം കെട്ടാതെ ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി.

" എന്തിനാടാ  കോപ്പേ നി ഈ കിണിക്കുന്നത്.... "

" ഒന്നുമില്ല അളിയാ ഇന്നലെ കേറി വന്നവൾ വരെ നിനക്കു പുല്ല് വില ആണല്ലോ തന്നത് എന്നോർത്തു ചിരിച്ചതാ .. "

" ഈ വരുന്നവരും പോകുന്നവർക്കും  ഒക്കെ കൈ വക്കാൻ ഞാൻ എന്താ ചെണ്ടയോ.  "

" പിന്നെ എന്റെ അളിയാ.  ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാവുന്ന കാര്യം ആണോ നീ ഇന്നലെ അവളോട് പറഞ്ഞത്.  അന്തസ് ഉള്ള ഏതൊരുത്തി ആണെങ്കിലും അതേ ചെയ്യൂ... "

" അതിന് ആ പെണ്ണിന് എവിടെയാ അന്തസ്..  അവൾ ഒരു...... "

":അതിന് നിനക്കു എന്താ ഇത്ര ഉറപ്പ്? "

ഞൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൻ ചോദിച്ചു .

": അവൾ വേറെ ആവശ്യത്തിന് ആ ഹോട്ടലിൽ വന്നതാണെങ്കിലോ ?  റൂം മാറി നിന്റെ റൂമിൽ കയറിയതാണെങ്കിലോ? "

ഹരിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

":അതാ നിന്നോട് ഞാൻ അവളോട് പോയി സംസാരിക്കു എന്താ സംഭവിച്ചത് എന്ന് ചോദിച്ചു മനസിലാക്കാൻ  എന്ന്. "

അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്നു തോന്നി എനിക്ക്.

ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഞാൻ നേരെ വീട്ടിലേക്കു ചെന്നു.  ചെന്നതേ അവളെ ആണ് അന്ന്വേഷിച്ചത്.  ചേച്ചിയോടും മാളുവിനോടും എന്തൊക്കെയോ സംസാരിച്ചിരിക്കയാണവൾ. എന്നെ കണ്ടതും ഒന്നും മിണ്ടാതെ അവൾ അകത്തേക്കു കയറി പോയി..

" ആഹ് പുതു മണവാളൻ രാവിലെ എവിടെ പോയതാ.... മസിലു പെരുപ്പിക്കാൻ ജിമ്മിലോ? "

മാളുവിന്റേതായിരുന്നു ആ ചോദ്യം

"'നിനക്കു വീട്ടിൽ ഒന്നും പോകേണ്ടെടീ ശവമേ? "

"'  ഒന്ന് പോടാ.. "

ഞങ്ങളുടെ വീടിന് തൊട്ടടുത്തു തന്നെ ആയിരുന്നു മാളുവിന്റെയും വീട്‌.  ഞാൻ ഒന്നും മിണ്ടാതെ നേരെ റൂമിലേക്കു കയറി ചെന്നു.  എന്നെ കണ്ടത്തെ പെണ്ണ് റൂമിന് വെളിയിലേക്കു ഇറങ്ങാൻ തുടങ്ങി...

" അതെ ഒന്നു നിന്നെ

💬 Comments

View all comments