Chapter Title : ദേവനന്ദ 2 [വില്ലി]
കൊണ്ട് വന്നതാണെന്ന്. അല്ലാതെ ഒരു സംസാരം ഒന്നും ആർക്കിടയിലും ഇല്ല. നീ ധൈര്യം ആയി നാളെ കോളേജിൽ പോരെ... "
അത് കേട്ടപ്പോൾ തന്നെ പാതി ആശ്വാസം തോന്നി. കാരണം കോളേജിൽ ഉള്ളവർ നടന്നത് വല്ലതും അറിഞ്ഞാൽ പിന്നെ എനിക്ക് അങ്ങോട്ടേക്ക് പോകാൻ കൂടി കഴിയില്ല എന്നൊരു പേടി ഉണ്ടായിരുന്നു എനിക്ക് ... കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിലും അത്യാവശ്യം ഒരു കുഞ്ഞി ഗായകൻ എന്ന നിലയിലും തരക്കേടില്ലാത്ത ഒരു ഇമേജ് ഞാൻ നില നിർത്തി പോന്നിരുന്നു .. പെട്ടന്നതൊക്കെ പോകുന്നു എന്ന് ഓർത്തപ്പോ ഒരു പേടി അതുകൊണ്ട് തന്നെയാണ് ഇന്ന് ഞാൻ കോളേജിൽ പോകാതെ ഇരുന്നതും. ഇനി ഇപ്പൊ ഏതായാലും നാളെ കോളേജിൽ പോണം.
നേരം കുറെ വൈകി ആണ് ഞാൻ വീട്ടിൽ ചെന്ന് കേറിയത്.
" ആഹ് നീ വന്നോ ? എന്ന വേഗം പോയി കുളിച്ചിട്ട് വാ. ഭക്ഷണം കഴിക്കാം. ഇന്ന് നിന്റെ ഭാര്യയുടെ സ്പെഷ്യൽ ഐറ്റംസ് ആ. കൂടെ നിന്റെ ഫേവ്റിറ്റ് മീൻ കറിയും ഉണ്ട്. ഉള്ളത് പറയാലോ എന്താ ടേസ്റ്റു. നോക്കി നിക്കാതെ പോയി കുളിച്ചിട്ട് വാടാ.. "
" എനിക്ക് വിശക്കുന്നില്ല ഏടത്തി നിങ്ങൾ കഴിച്ചിട്ട് കിടന്നോ "
" പിന്നെ ഞാൻ നാളെ കോളേജി പോകും "
റൂമിലേക്കു പോകാൻ നേരം ഞാൻ പറഞ്ഞു.
പാതി ഉറക്കത്തിനിടയിൽ ആണ് കട്ടിലിന് ഒരനക്കം തോന്നി ഞാൻ കണ്ണ് തുറന്നു നോക്കുമ്പോ ബെഡിനടുത് നിൽക്കുന്ന അവളെ ആണ് കണ്ടത് .
"എന്താ ? "
" ഏടത്തി പറഞ്ഞു ഇവിടെ കിടക്കാൻ.. "
" അതിന് എന്റെ കട്ടിലിൽ കിടക്കണോ നിനക്കു ?
അആഹ് താഴേ എവിടെ എങ്കിലും കിടക്കു. "
പറഞ്ഞു തീരുന്നതിന് മുന്നേ അവൾ തറയിലേക് ഇരുന്നിരുന്നു. നോക്കുമ്പോ കിടക്കാൻ ഉള്ള എല്ലാ സാധനങ്ങളും റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലായത്. ഇവൾ ഇത് എന്ത് ഭവിച്ചാണാവോ ?
രാത്രി ഇടക്കെപ്പോളോ കണ്ണ് തുറന്നു നോക്കുമ്പോ ഒരു ഏങ്ങലടി ശബ്ദം മാത്രം മുഴങ്ങി കേട്ടത് രാവിലെയും
💬 Comments
View all comments