0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 1186

ഞാൻ ഓർത്തു..  രാവിലെ തന്നെ എഴുന്നേറ്റു ആർക്കും വലിയ മുഖം കൊടുക്കാതെ വേഗം റെഡി ആയി കോളജിലേക്ക് പോന്നു.  കോളേജിലെ അവസ്ഥ മോശം ഒന്നും അല്ലായിരുന്നു.  കല്യാണം കഴിഞ്ഞതറിഞ്ഞ പലരുടെയും കാര്യന്ന്വേക്ഷണത്തിൽ നിന്നും വേറെ ചിലരുടെ ട്രീറ്റ് ചോദിക്കലിൽ നിന്നും വേറെ തെണ്ടികളുടെ കളിയാക്കലുകളിൽ നിന്നും ഒക്കെ ഞാൻ മനപ്പൂർവം ഒഴിഞ്ഞു മാറി...

" കോളേജ് ജീവിതം ഒറ്റ ദിവസം കൊണ്ട് മടുത്തു ഞാൻ.  പിന്നെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ  സമാധാനം എനിക്ക് ഇവിടെ ഉണ്ട്.. "

":അതിന് വീട്ടിലെന്താടാ നിനക്കിത്ര സമാധാനക്കേട്‌.. "

" ആ പെണ്ണിന്റെ ശബ്ധം കേൾക്കുന്നതെ എനിക്ക് കാലിയാ ഇപ്പോ.  കൂടെ അമ്മേനേം ഏടത്തിനേം ഒക്കെ കറക്കി കുപ്പിയിലാക്കിയിരിക്കുകയാ അവൾ.  എങ്ങനെ എങ്കിലും അതിനെ എന്റെ തലയിൽ നിന്നും ഒഴിവാക്കണം എന്ന് വിചാരിക്കുമ്പോളാ അവളുടെ  ഒരു കോപ്പിലെ ഭാര്യാ കളി.  ഇതിപ്പോ നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞുപോയില്ലേ.  പെട്ടന്ന് അവളെ പറഞ്ഞു വിട്ടാൽ എല്ലാരുടെ ഭാഗത്തു നിന്നും ചോദ്യമുണ്ടാകും.  അതുകൊണ്ടാ ഇല്ലേ പണ്ടാരത്തിനെ പണ്ടേ ചവിട്ടി പുറത്താക്കിയേനെ..  എത്ര കിട്ടിയാലും ഒരു നാണവും ഇല്ലാത്ത ഒരെണ്ണം ആണളിയാ അത്.  എത്ര തെറി പറഞ്ഞു ഒഴിവാക്കിയാലും രത്രി കിടക്കാനാണ് എന്നും പറഞ്ഞു റൂമിലേക്കു കേറി വരും ശവം.... "

എനിക്ക് അവളോട് ഉള്ള വെറുപ്പ് മുഴുവൻ ഹരിയോട് ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു..

" അപ്പോ നിങ്ങൾ രണ്ടും ഒരേ റൂമിലാനോ കിടക്കുന്നെ  "

" പന്ന പട്ടി നിനക്കു അതാണോ ഇപ്പൊ അറിയേണ്ടേ"

" അതല്ലെടാ.  നിങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചു എന്ന് തന്നല്ലേ നിന്റെ അമ്മയും ഏടത്തിയും ഇപ്പോളും വിചാരിച്ചിരിക്കുന്നെ. അപ്പൊ പിന്നെ ആ പെണ്ണ് എങ്ങനെ ആട നിന്റെ മുറീന്ന് ഇറങ്ങി പുറത്തു പോയി കിടക്കുന്നെ.  മണ്ടാ..  അവൾക്കും അവിടെ നിൽക്കാൻ ഉള്ള ആകെയുള്ള പിടിവള്ളി നീയാ. "

" അതും ശരിയാ.  നീ എങ്ങനെ എങ്കിലും അവളെ ഒഴിവാക്കാൻ ഒന്ന് സഹായിക്കെട ഹരി.. "

" മ്മ്..  നോക്കാം നീ ഇപ്പോ ഏതായാലും ഒന്ന് ക്ഷമിക്കു.  നമുക്

💬 Comments

View all comments