0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 1188

വഴി കണ്ടെത്താം.  "

എന്നത്തേയും പോലെ പരമാവധി താമസിച്ചാണ് വീട്ടിൽ ചെന്നു കേറിയത്.

":മോളേ ദേ അവൻ വന്നു അവന് കഴിക്കാൻ എടുത്ത് കൊടുക്ക് . "

അമ്മ എന്നെ കണ്ടത്തെ അതും പറഞ്ഞു അമ്മയുടെ മുറിയിലേക്കു കയറി പോയി.

'അമ്മ ന്റെ മുഖത്തേക്കു പോലും നോക്കാതെ തിരിഞ്ഞു നടന്നതിൽ എനിക്ക് വിഷമം തോന്നി.

അമ്മ പോയതേ  റൂമിൽ നിന്നും അവൾ ഇറങ്ങി വന്നു.  എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ എനിക്ക് ഭക്ഷണം വിളമ്പാൻ തുടങ്ങി...

" എനിക്ക് ഒന്നും വേണ്ട. "

ഞാൻ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് പറഞ്ഞു.  അവളൊരു ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി

" അല്ല എനിക്ക് അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കാ എന്താ നിന്റെ ഉദ്ദേശ്യം? അമ്മേനേം ഏടത്തിനേം കയ്യിൽ എടുത്ത് എന്റെ ഭാര്യ ആയിട്ട്   ഇവിടെ കഴിയാം എന്നാണ് നിന്റെ ഉദ്ദേശ്യം എങ്കിൽ പൊന്നു മോളെ അതങ്ങു മറന്നേക്കൂ...  എന്റെ അവസ്ഥ ഇതായിപോയത് കൊണ്ടാ.  പക്ഷേ നല്ലൊരു സമയം വരുമ്പോ നിനക്കു ഇവിടുന്നു ഇറങ്ങേണ്ടി വരും.  ഓർത്തോ ! നിനക്കൊരിക്കലും ഈ വീട്ടിൽ സ്ഥാനം ഉണ്ടാകില്ല..  "

.

പറഞ്ഞു തീർന്നതേ കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു അവൾ.

.....

" നീ ഇതെങ്ങോട്ടാ ഈ രാവിലെ? "

പുറത്തേക് ഇറങ്ങാൻ തുടങ്ങിയ എന്നോട്  അമ്മയാണ് ചോദിച്ചത്.  ഇന്ന് ശനി  ആയത് കൊണ്ട് കോളേജിലെക്കു എന്ന് പറയാൻ പറ്റിയില്ല.

" അമ്മേ ഞാൻ വെറുതെ പുറത്തു വരെ. "

" കല്യാണം കഴിഞ്ഞതിൽ പിന്നെ വീട്ടിൽ ഇരിക്കാൻ സമയം ഇല്ലാതെ ആയല്ലോ നിനക്കു.  പ്രേമിച്ച പെണ്ണിനെ കാണാൻ വയ്യാത്ത കൊണ്ട് ആണോ. അതോ ഞങ്ങളുടെ ഒക്കെ മുഖത്തു നോക്കാൻ ഉള്ള പ്രയാസം കൊണ്ടാണോ.. "

ഞാൻ മറുപടി ഒന്നും കൊടുക്കാതെ തല താഴ്ത്തി നിന്നതേ ഒള്ളു.

" ആ പെണ്ണിനെ ഇങ്ങനെ വീട്ടിൽ അടച്ചിടാനാണോ നിന്റെ തീരുമാനം.  ആ കൊച്ചും നിന്റെ കൂടെ ആ കോളേജിൽ തന്നല്ലേ പഠിക്കുന്നത്.  അതിനെ പഠിക്കാൻ വിടണ്ടാ എന്നാണോ നിന്റെ തീരുമാനം. 

💬 Comments

View all comments