0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 1204

"

" അമ്മേ ഞാൻ അതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല... "

" എന്നാ ഞാൻ തീരുമാനിച്ചു.  അടുത്ത ദിവസം മുതൽ അവളും വരും നിന്റെ ഒപ്പം കോളേജിൽ.  "

"  അമ്മേ അത്‌....... "

" നീ വേറെ ഒന്നും പറയണ്ടാ..  നിന്റെ കൂടെ ഇറങ്ങി വന്നു അവൾ കാണിച്ച ആ മണ്ടത്തരം അവളുടെ പ്രായത്തിന്റെ പക്വത ഇല്ലായിമ ആണെന്ന് കരുതാം.  പക്ഷെ പിന്നെ ഒരിക്കൽ അവളുടെ ജീവിതം നശിപ്പിച്ചത് നീ ആന്നെന്നോ അവളുടെ ഭാവി ഇല്ലാതാക്കിയത് എന്റെ മോൻ ആണെന്നോ കേൾക്കാൻ നീ ഇടവരുത്തരുത്.  അത് കൊണ്ട് നാളെ മുതൽ അവൾ നിന്റെ കൂടെ കോളേജിൽ വരും.   ":

അമ്മ തനി ടീച്ചർ ആവുക ആയിരുന്നു അപ്പോൾ.  എനിക്ക് ഒന്നും പറയാൻ കഴിയാതെ എല്ലാം തല കുലുക്കി സമ്മതിച്ചു.

" എടാ നീ ഇവളെയും കൂട്ടി ഇവളുടെ വീട് വരെ ഒന്ന് പോകണം.. "

അമ്മ അകത്തേക്കു പോയതേ ഏടത്തി ഓടി വന്നു പറഞ്ഞു.

" എന്തിന് ?   "

" അത് കൊള്ളം.  അടുത്ത ദിവസം  മുതൽ അവൾക് കോളേജിൽ പോകണ്ടേ?  "

" അതിന് പൊക്കോട്ടെ...  "

" എടാ ചെക്കാ കളിക്കല്ലേ.   അവളുടെ ബുക്കും പിന്നെ അവളുടെ കുറെ ഡ്രെസ്സും ഒക്കെ അവിടെയാ.  ഒന്നും ഇല്ലാതെ അല്ലെ ഇങ്ങോട് ആ കൊച്ചു കേറി വന്നേ.  അതൊക്കെ പോയി എടുത്തിട്ട് വരണം..  "

" എന്നെ കൊണ്ട് വയ്യാ.  ഏടത്തി അങ്ങു പോയാ മതി.. "

" ദേ നന്ദുട്ടാ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടോ.  ഈ കൊച്ചിനെ കൊണ്ട് നിനക്ക് അതിന്റെ വീട്ടിൽ വരെ പോയാൽ എന്താ കുഴപ്പം? "

":അതൊന്നും ശരിയാവില്ല ഏടത്തി "

" അതെന്താ ശെരി ആവാത്തെ? "

അമ്മയുടെ ആ  ചോദ്യം കേട്ടതേ ഒന്നും മിണ്ടാതെ നാളെ പോകാം എന്ന് ഞാൻ വാക്കു കൊടുത്തു.

ഇന്നും രാത്രി അവൾ തറയിലും ഞാൻ കട്ടിലിലും ആണ് കിടന്നത്.  പതിവ് കരച്ചിൽ കോറസ് അന്നും രാത്രി റൂമിൽ അലയടിക്കുണ്ടായിരുന്നു...

രാവിലെ

💬 Comments

View all comments