Chapter Title : ദേവനന്ദ 2 [വില്ലി]
കൊണ്ട് ഇരിക്കുമ്പോൾ ആണ് ഏടത്തി അടുത്ത് വന്നിരുന്നത്...
" എടാ നന്ദു എന്താ നിന്റെ പ്രശ്നം.. "
വന്നിരുന്നതെ ഏടത്തി ചോദിച്ചു.
" എന്ത് പ്രശ്നം ? എനിക്ക് ഒരു പ്രശ്നവും ഇല്ല.. "
ഞാൻ കുറച്ചായി ശ്രെദ്ധിക്കുന്നു. നീ എന്തിനാ ആ കൊച്ചിനോട് എപ്പോളും ഇങ്ങനെ വഴക്ക് ഉണ്ടാക്കണേ . നീ വീട്ടിൽ ഇരിക്കുന്ന സമയത്ത് ഒക്കെ അതിന് കറയാനെ നേരം ഉള്ളു..
ഞാൻ ഒന്നും മിണ്ടാതെ ടീവിയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ട ഏടത്തി എന്റെ തലക്കിട്ട് ഒരു തട്ട് തന്നു..
"എന്താ ഏടത്തി ?? "
":ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുവോ?
ശെരിക്കും നിനക്കു അവളെ ഇഷ്ടം അല്ലെ?
ഇഷ്ടം അല്ലായിരുന്നു എങ്കിൽ നീ പിന്നെ എന്തിനാ അന്ന് അവളെ കൊണ്ട് ഹോട്ടലിൽ പോയേ. ഏതായാലും നീ അത്രക് ചീപ് ആണെന്ന് എനിക്ക് തോന്നുന്നില്ല.. "
"എന്റെ ഏടത്തി ഞാൻ പല തവണ പറഞ്ഞതല്ലേ അവളെ എനിക്ക് അറിയില്ല എന്ന്. അവൾക്കു എന്നേം അറിയില്ല. റൂം മാറി കയറിയത് ആകാനേ വഴി ഒള്ളൂ എന്ന് ഞാൻ ഒരു നൂറ് പ്രാവശ്യം പറഞ്ഞില്ലേ?"
":അറിയാഞ്ഞിട്ടാണോ നിന്റെ കോളേജിലെ വിശേഷങ്ങൾ എല്ലാം അവൾ പറഞ്ഞത് ? .. എന്നിട്ട് തമ്മിൽ അറിയില്ല പോലും. .. "
ഞാൻ ഒന്ന് ഞെട്ടി.
"എന്റെ പൊന്നേടത്തീ അതൊക്കെ അവൾ ചുമ്മാ പറയുന്നതാ ഇവിടെ നിക്കാൻ വേണ്ടി. അവൾ പഠിച്ച കള്ളിയ. "
"പിന്നെ കോപ്പാ... നിന്നോട് ചോദിക്കാൻ വന്ന എന്നെ പരഞ്ഞാൽ മതി അല്ലോ. വെറുതെ ആ പെണ്ണിനെ കരയിച്ച പാപം കിട്ടും നിനക്കു. "
"ഉവ്വ. "
ഞാൻ പുച്ച്ചത്തോടെ പറഞ്ഞു..
നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. അടുത്ത ആഴ്ച ഏട്ടൻ വരട്ടെ ശെരി ആക്കി തരാം.
" ഏയ്... ചേട്ടൻ വരുന്നുണ്ടോ? എന്തിന് ?"
"പിന്നെ പുന്നാര അനിയന്റെ കെട്ടു കഴിഞ്ഞിട്ട് ചേട്ടൻ ഒന്നു വന്നു കാണണ്ടേ . അതും അല്ല അങ്ങേരു അങ്ങോട്ട് പോയിട്ട് ഒരു മാസം കഴിഞ്ഞു..."
ഏട്ടൻ മുംബൈയിൽ ഒരു
💬 Comments
View all comments