0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 1211

കമ്പനി യിൽ ആണ് ജോലി ചെയ്യുന്നത് .  ഒരു മാസം കൂടുമ്പോളാണ് ലീവിന് വരാറുണ്ട് ചേട്ടൻ  ..  ഞാൻ ഈ ക്രിക്കറ്റ് കളി എന്നും പറഞ്ഞു നടന്നു തോന്നുമ്പോൾ കയറി വരുന്നു പോകുന്നു അമ്മ ഒറ്റക്കാണ് എന്ന പരാതി പരിഗണിച്ചാണ് ഏടത്തി മുംബൈക്ക് പോകാത്തത്.

എല്ലാരും പറയുന്ന പോലെ ഏട്ടനെ എനിക്ക് പേടി ആണ്.  അച്ഛൻ മരിച്ചതിന് ശേഷം അച്ഛന്റെ സ്ഥാനത് നിന്ന് എന്നെ നോക്കിയത് ഏട്ടൻ ആണ്.

ഏട്ടൻ വരുന്നു എന്ന് അറിഞ്ഞതേ ഉള്ള പ്രസരിപ്പ് അങ്ങ് പോയിക്കിട്ടി.  ടീവി ഓഫ് ചെയ്തു റൂമിൽ കയറുമ്പോൾ അവൾ ഇരുന്നു പഠിക്കയായിരുന്നു.   എന്റെ ബെഡ്‌ ഒക്കെ വിരിച്ചിട്ടു താഴെ  അവൾക്കു കിടക്കാനുള്ള പായും വിരിച്ചു അതിലിരുന്നു പഠികയാണവൾ.

" നാളെ എക്സാം ഒന്നുല്ലല്ലോ. "

കേറി ചെന്നതേ ഞാൻ ചോദിച്ചു.

അവൾ എന്നെ തല ഉയർത്തി ഒന്നു നോക്കിയതേ ഒള്ളു.

" ബുക്ക് എടുത്തു വച്ചിട്ട് കിടക്ക് എനിക്ക് ലൈറ്റ് ഓഫ് ചെയ്യണം.. "

ഇത്രയും ദിവസം റൂമിലെ ലൈറ്റ് ഓഫ് ആകാതെ ആണ് ഞങ്ങൾ കിടന്നിരുന്നത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ അവൾ എന്നെ സൂക്ഷിച്ചു നോക്കി.

" ന്താടീ നോക്കുന്നത് "

" എനിക്ക് ഇരുട്ട് പേടിയാ.. "

" അതിന് ഞാൻ ന്തു വേണം ..  ഈ നശിച്ച ലൈറ്റ് വെട്ടം കാരണം രാത്രി മനുഷ്യന് ഉറങ്ങാനേ പറ്റുന്നില്ല.  പറ്റില്ലാന്നുണ്ടേൽ ഏടത്തീടെ റൂമിൽ പോയി കിടന്നോ ... "

അവൾ ഒന്നും മറുത്ത് പറയാതെ ബുക്ക് മടക്കി ടേബിളിൽ വച്ച്  തനിക്കായി തയാറാക്കിയ പായയിൽ പോയി കിടന്നു.

ഇന്നും രാത്രി അവളുടെ പതിവ് കരച്ചിൽ കച്ചേരി ഉണ്ടായിരുന്നു.  അത് കേട്ട് എന്റെ ഉറക്കം പോയി എന്ന് പറഞ്ഞാൽ മതി അല്ലോ.

" ഇതിന് ഒന്നും ഉറക്കം ഇല്ലേ ദൈവമേ?

നീ എന്തിനാ പെണ്ണേ ഈ കിടന്നു കാറുന്നേ. ബാക്കി ഉള്ളവന്റെ കൂടി ഉറക്കം കളയാൻ.  "

" എനിക്ക് പേടി ആകുന്നു "

അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

" പണ്ടാരമടങ്ങാൻ... "

കലിപ്പിച്ചാണെങ്കിലും ഞാൻ എഴുന്നേറ്റു

💬 Comments

View all comments