Chapter Title : ദേവനന്ദ 2 [വില്ലി]
വൈകിട്ട് ഇവിടെ നിന്നാൽ മതി ഞാൻ വന്നു കൂട്ടികൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടു പായിച്ചു..
എന്നെ തന്നെ നോക്കി മിഴികൾ തുടക്കുന്ന അവളെ ഒരുനിമിഷം ഞാൻ മിററിലൂടെ കണ്ടു..
അപമാനിക്കാവുന്നതിന്റെ പരമാവധി ഞാൻ അവളോട് കാണിക്കുന്നുണ്ട് എങ്കിലും എന്ത് കൊണ്ടാണ് അവൾ ഇതെല്ലം സഹിച്ചു ഇനിയും ഇവിടെ നിൽക്കുന്നത് ??
അവളുടെ ആ വീട്ടിലേക്കാൾ ഭേദം ആയിരിക്കും .. ഇവിടെ എന്നെ മാത്രം സഹിച്ചാൽ മതിയാലോ ...
മനസ്സിൽ ഉണ്ടായ സംശയത്തിന് ഞാൻ തന്നെ ഒരു ഉത്തരം കണ്ടെത്തി..
രാവിലെ തന്നെ ക്രിക്കറ്റ് പ്രാക്ടിസിനു ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ആണ് ദേവിക ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നത് .
" എടാ ഇതല്ലേ നിന്റെ പെണ്ണ്.? ഞങ്ങളെ ഒന്ന് പരിചയപ്പെടുത്തേട.. "
എന്റെ തോളിൽ തട്ടി അജിത് പറഞ്ഞു.
" ഒന്നു പോയെടാ. അത്രക് മുട്ടി നിക്കയാണെങ്കിൽ തന്നെ അങ്ങ് പോയി പരിചയപ്പെട്ടോ..? "
" ഏത് ആ ബ്ലൂ ചുരിദാർ ആണോ ഇവന്റെ..? "
ഇടയിലേക്ക് കയറി വന്ന അരുൺ ചോദിച്ചതിന് അജിത് അതെ എന്ന് മറുപടി കൊടുത്തു
" ഇവളല്ലേ എല്ലാ ദിവസവും മാച്ച് ഉള്ളപ്പോ ദേ ആ ഗാലറിയിൽ വന്നിരിക്കാറുള്ളത്. ഞാൻ കരുതി വല്ല പഠിക്കാൻ വന്നിരിക്കുന്നത് ആകും എന്ന്. ഇപ്പോഴല്ലേ മനസിലായത് എന്തായിരുന്നു പഠനമെന്നു . "
" നിനക്കു ഒക്കെ എന്തിന്റെ കഴപ്പാ? "
പ്രാക്ടീസ് മതിയാക്കി ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക് പൊന്നു..
അജിതിനേം അരുണിനെയും പോലെ തന്നെ ആയിരുന്നു എല്ലാവരും. എല്ലാവര്ക്കും അവളെ കുറിച്ചാണ് അറിയേണ്ടത്.. മനസമാധാനം നഷപെട്ട അവസ്ഥ ..
വൈകിട്ട് ബസ്റ്റോപ്പിൽ നിന്നും അവളെയും കൂട്ടി നേരെ വീട്ടിലേക്കു ചെന്നു. കോളേജിൽ ഇവൾ മൂലം ഞാനനുഭവിക്കുന്ന അപമാനങ്ങൾ ഓർത്തപ്പോ കൊള്ളാൻ ഉള്ള കലി വന്നു എനിക്ക്..
എന്നത്തേയും പോലെ തന്നെ അന്നത്തെ രാത്രിയും തള്ളി നീക്കി. രാവിലെ ഓടി വന്നു ബൈക്കിൽ കയറാൻ തുടങ്ങുമ്പോൾ ആണ് ഏടത്തി ആ കാര്യം ശ്രദ്ധിച്ചത്.
":അല്ല ദേവു നീ സിന്ദൂരം തൊടാറില്ലേ.. "
പരിഭ്രമത്തോടെ ഞാനും
💬 Comments
View all comments