Chapter Title : ദേവനന്ദ 2 [വില്ലി]
അവളും മുഖത്തോട് മുഖം നോക്കി
":നീ അവനെ ന്തിനാ നോക്കുന്നേ. അവനോ വെളിവില്ല അതുപോലെ ആണോ നിയ്യ്.... കല്യാണം കഴിഞ്ഞ കുട്ടികൾ സിന്ദൂരം വച്ചു നടക്കുന്നതാ അതിന്റെ ഐശ്വര്യം... പോ അകത്തു പോയി സിന്ദൂരം വച്ചിട്ട് വാ.. "
":ചേച്ചി അത്...
എന്റെ കയ്യിൽ സിന്ദൂരം ഇല്ല. "
":ദേ ഒരൊറ്റ വീക്ക് വച്ചു തന്നാൽ ഉണ്ടല്ലോ. സിന്ദുരം ഇല്ലാ പോലും. ഈ താലി കഴുത്തിൽ ഇട്ടുകൊണ്ട് നടക്കാൻ അറിയാമല്ലോ.. ഈ പൊട്ടനോ വെളിവില്ല. രണ്ടും കണക്കാണല്ലോ ഈശ്വര.. "
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ഇരുന്നു.
":ഇനി അതിന് കൂടി കരയണ്ടാ... വാ.. "
ചേച്ചി അകത്തേക്കു അവളെയും കൂട്ടികൊണ്ട് പോയി. തിരിച്ചു വരുമ്പോൾ അവളുടെ നെറുകയിൽ സിന്ദൂരം ഉണ്ടായിരുന്നു.
" ഇനി എപ്പോളും സിന്ദൂരം തൊട്ട് നടന്നോണം ഇല്ലേ എന്റെ സ്വഭാവം മാറും. "
വണ്ടിയിൽ കയറാൻ നേരം ഏടത്തിയുടെ അന്തിമ ശാസനം വന്നു.
അന്ന് ബസ് കാശിന്റെ കൂടെ സിന്ദൂരം വാങ്ങാൻ ഉള്ള കാശുകൂടി കൊടുത്തിട്ട് ആണ് ഞാൻ പോയത്. ഇനി ഏടത്തി അതിന്റെ പേരിൽ എന്റെ നെഞ്ചത്തേക്ക് കരരുതല്ലോ എന്ന് കരുതി .......
........................
ഏട്ടൻ എത്തിയിട്ടുണ്ട് എന്നറിഞ്ഞാണ് ഓടി പിടിച്ചു വീട്ടിലേക്കു എത്തിയത്. ഞാൻ പ്രതീക്ഷിച്ച പോലെ അല്ല. എല്ലാവരെ പോലെയും ഏട്ടനേയും അവൾ കയ്യിലെടുത്തിരുന്നു.. " നല്ല കുട്ടി ആടാ " എന്ന ഒരു അഭിപ്രായം മാത്രമേ ഏട്ടനിൽ നിന്നുണ്ടായുള്ളു....
............................
അന്ന് വൈകിട്ട് ബസിൽ നിന്നിറങ്ങി ഓടി എന്റെ അടുത്തേക്ക് വരുമ്പോൾ ആണ് മോളെ എന്നൊരു വിളിയുമായി ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്..
അയാളെ കണ്ടത്തെ ഭയന്ന അവൾ എന്റെ പിന്നിലേക്കു കയറി ഒളിച്ചു നിന്നു.
":അയ്യോ മോളെന്തിനാ പേടിക്കുന്നെ. ഇത് ഞാനാ രാഘവൻ അമ്മാവൻ "
ഒരു വലിച്ച ചിരിയോടെ അയാൾ പറഞ്ഞു.
സംഭവം എന്തെന്ന് മനസിലാകാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു..
":മോനെന്നെ മനസിലായില്ലേ. ഞാൻ ഇവളുടെ അമ്മാവനാ . ഇവളുടെ അമ്മ ഇല്ലേ ജാനകി അവരുടെ ബന്ധുവാ.... "
ഓഹ് ആ തള്ളയുടെ
💬 Comments
View all comments