0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 1215

ബന്ധു ആണല്ലേ വെറുതെ അല്ല ഇവൾ പേടിച്ചത്...

":  മോനെന്നെ ഓർമ ഇല്ലേ ?  അന്ന് ഹോട്ടലിൽ വച്ച്... . അന്ന് ഞാനും ഉണ്ടായിരുന്നു. . "

അപ്പോളാണ് എനിക്ക്  അയാളെ ശെരിക്കും മനസിലായത്...

അന്ന് അവൾ റൂമിലേക്കു കയറി വന്നതിന് പുറകെ കയറി വന്ന ആൾ.  കാര്യം അറിയാതെ എന്നെ തല്ലിയ ആ മഹാൻ..

" നിങ്ങൾ എന്താ വീട്ടിലേക്കു ഒന്നും വരാതെ ഇരുന്നേ?  ഒരു ദിവസം മോനേം കൂട്ടി വീട്ടിലേക്കു വരണം കേട്ടോ മോളെ  ...  നീ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല എന്ന് ജാനകി എന്നും പരാതി പറയും  .  അല്ലെങ്കിൽ വേണ്ടാ അടുത്ത ദിവസം ഞങ്ങൾ അങ്ങോട്ട് വരാം മോന്റെ വീട്ടിലേക്കു എന്താ ?? "

"  ഓഹ് അത് വേണ്ട അമ്മാവാ..  സമയം കിട്ടുമ്പോ അവളേം കൂട്ടി ഞാൻ അങ്ങോട്ട് വന്നോളാം..  അപ്പൊ പോട്ടെ അമ്മാവാ ...... "

അവളെയും കയറ്റി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി.  ഞങ്ങൾ പോകുന്നതും നോക്കി നിന്ന് അയാൾ അറപ്പിച്ചൊന്നു തുപ്പുന്നത് ഞാൻ മിററിലൂടെ കണ്ടു...

ഉറങ്ങാൻ കിടക്കുമ്പോൾ മുഴുവൻ അയാളുടെ വളിച്ച ചിരിയും.  ആ ആക്കിയുള്ള സംസാരവും ആയിരുന്നു മനസു മുഴുവൻ..

ഞാൻ പതിയെ തല ഉയർത്തി അവളെ നോക്കി.  ഒന്നും അറിയാത്ത പോലെ ഉറങ്ങുക ആണ്..

ഇവളിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞു കിടപ്പുണ്ട്.  എന്തൊക്കെയോ രഹസ്യങ്ങൾ ആരോടും പറയാതെ അവൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.  ഒക്കെ ഒന്ന്‌ അന്ന്വേഷിച്ചാൽ ഇവൾ ശെരിക്കും ആരെന്ന സത്യം മനസിലാക്കാം..

ഇവൾ ആരെന്നു ഞാൻ എന്തിന് അറിയണം?

ഇന്നല്ലെങ്കിൽ നാളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകേണ്ടവൾ ആണിവൾ..?

വേണ്ട എനിക്ക് അതറിയണം.  അവൾ എന്തിന് അന്നെന്റെ റൂമിലേക്കു കയറി വന്നു എന്നറിയണം.. ഇവൾ എന്റെ ജീവിതത്തിലേക്കു കയറി വന്നത് യാദൃശ്ചികമായിട്ടാണോ അല്ലയോ എന്നെനിക്കറിയണം.. ചിലപ്പോ ഇവൾ അന്ന്വേഷിച്ചു വരുമ്പോ ഞാൻ ഇവളെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്നത് എല്ലാം തെറ്റായിരിക്കാം....

ഒരു നിമിഷമെങ്കിലും അത് വെറും തെറ്റുധാരണ ആകണം എന്ന് ഞാനും ആഗ്രഹിച്ചു പോയി...

മനസിൽ മുഴങ്ങിയ

💬 Comments

View all comments