0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 1217

അതിൽ നിന്നും എന്തായാലും എന്തെങ്കിലും ഒരു വിവരം കിട്ടാതെ ഇരിക്കില്ല...

രാത്രി അവൾ ഉറങ്ങി എന്ന് ഉറപ്പു വരുത്തി ഞാൻ അവളുടെ ഡയറി എടുത്ത് തുറന്നു നോക്കി.  ആദ്യം കണ്ണിൽ പെട്ടത്‌ ഒരു സ്ത്രീയുടെ ഫോട്ടോ ആണ്.  അമ്മ ആയിരിക്കണം ഞാൻ ഊഹിച്ചു.  ഫോട്ടോ അവിടെ തന്നെ വച്ച് ഞാൻ ഓരോ താളുകളായി മറിച്ചു നോക്കി.അതിൽ   കുറേ കവിതകളും  വർണനകളും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്...  ഒന്നും കിട്ടാതെ ഞാൻ തോൽവി സമ്മതിച്ചു ഡയറി മടക്കി യാഥാ സ്ഥാനത്ത് വച്ചു തിരിയുമ്പോൾ കണ്ടത്.. എന്നെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ ആണ്.  പിടിക്കപ്പെട്ട ഒരു കള്ളന്റെ ജ്യാള്യതയോടെ ഒന്നും മിണ്ടാതെ ഞാൻ കട്ടിലിൽ പോയി കിടന്നു..

പിറ്റേന്നു രാവിലെ ഞാൻ വളരെ ശാന്തൻ ആയിരുന്നു.  പതിവു ബസ്റ്റോപ്പിന് മുന്നിൽ ബൈക്ക് നിർത്തി അവൾ ഇറങ്ങുന്നതും കാത്തു നിന്നിട്ട് ഏറെ നേരം ആയും അവൾ ഇറങ്ങാതെ ഇരുന്നപ്പോൾ ഞാൻ  കാര്യം തിരക്കി

" ഇറങ്ങുന്നില്ലേ ? "

" ഇല്ല "

" പിന്നെ?  "

" നന്ദുവേട്ടന് എന്താ എന്നെ കുറിച്ചറിയേണ്ടത്? "

" എനിക്ക്....  എനിക്ക് ഒന്നും അറിയേണ്ടാ.... "

" പിന്നെ എന്തിനാ ഇന്നലെ മുതൽ എന്നെ ഫോള്ളോ ചെയ്യുന്നേ?   "

അതിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.

" ചേട്ടൻ വണ്ടി എടുക്കു.. നന്ദുവേട്ടന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം എനിക്ക് മാത്രമേ തരാൻ കഴിയു..... "

പിന്നെ ഒന്നും നോക്കിയില്ല ബൈക്ക് മുന്നോട്ട് പാഞ്ഞു.  അവൾ നിർത്തു എന്ന് പറയുന്നത് വരെ.

പാർക്കിന്റെ ആളൊഴിഞ്ഞ ഭാഗത്തായി ഞങ്ങൾ ചെന്നിരുന്നു.  ഒരു ബെഞ്ചിന്റെ ഇരു വശങ്ങളിൽ ഒരു അപരിചിതരെ പോലെ..

ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ അവൾ പറഞ്ഞു തുടങ്ങി.

" അമ്മ മരിക്കുമ്പോൾ എനിക്ക് ഏഴു വയസ് ആണ്. ഒരു രണ്ടാം ക്ലാസ്സുകാരിയെ എങ്ങനെ നോക്കും എന്ന് അറിയാത്ത കൊണ്ടാകാം അധികം വൈകാതെ അച്ഛൻ വേറെ വിവാഹം കഴിച്ചത്.  അച്ഛനെ പോലെ തന്നെ ചെറിയമ്മക്കും എന്നെ ജീവനായിരുന്നു.  ഇന്നലെ കണ്ടില്ലേ?  ചെറിയമ്മയുടെ അകന്ന ബന്ധുവായ രാഘവൻ.. 

💬 Comments

View all comments