Chapter Title : ദേവനന്ദ 2 [വില്ലി]
അയ്യാൾ വരുന്ന വരെ? അയാൾ വന്നതോടെ അമ്മ ശെരിക്കും മാറി പോയി..
അച്ഛനില്ലാത്ത പല സമയങ്ങളിലും അയാളൊരു സ്ഥിരം സന്ദർശകൻ ആയി.. ഒരു ദിവസം അതിനെ കുറിച്ച് ചോദിച്ച അവരെന്നെ തല്ലി... ഒരുപാടു....
ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി. "
അത് പറയുമ്പോൾ അവളുടെ ശംബ്ദം ഇടറുന്നുണ്ടായിരുന്നു. ഞാൻ ഒരു കേൾവികാരൻ എന്ന നിലയിൽ മാത്രം അവളെ നോക്കി കണ്ടു .
" അച്ഛൻ ഇതൊന്നും അറിയുന്നില്ല എന്ന വേദന എന്നെ വല്ലാതെ അലട്ടി. പിന്നീട് അവിടെ മറ്റുപലരും വന്നു പോകാൻ തുടങ്ങി പകലെന്നോ രാത്രി എന്നോ ഇല്ലാതെ. അതൊരു വേശ്യാലയം ആണ് . എന്റെ മുന്നിൽ വച്ച് ഒരു മറയും ഇല്ലാതെ ആ സ്‌ത്രീ മറ്റൊരാളുടെ കൂടെ...ഛീ.. . "
അവൾക്കത് പറയാൻ അറപ്പുള്ളത് പോലെ.
" പിന്നെ എനിക്ക് മനസിലായി അച്ഛൻ ഇതറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുക ആണെന്ന്. അയാൾ ആ രാഘവൻ എന്ന ചെകുത്താൻ അച്ഛനെയും ഭീഷണിപ്പെടുത്തി ഇരിക്കയാണെന്നു എനിക്ക് മനസിലായി. എല്ലാം മനസിലൊതുക്കി എന്റെ അച്ഛൻ.ഒന്നു പ്രതികരിക്കാൻ കൂടി ആകാതെ .. "
അവളുടെ കണ്ണുനീർ എന്നെ വല്ലാതാക്കി...
" പക്ഷെ അച്ഛനിപ്പോ എവിടെ ആണെന്നറിയില്ല... പലയിടത്തും അന്ന്വേഷിച്ചു. കണ്ടില്ല. എവിടെ ആണെന്നോ എന്തിനു പോയെന്നോ ഒന്നും അറിയില്ല. Vഅച്ഛൻ ഇല്ലാതെ എനിക്ക് പറ്റില്ല. ചിലപ്പോ ഇതൊന്നും കാണാനോ കേൾക്കാനോ കഴിയാതേ ഈ പൊട്ടി പെണ്ണിനെ ഉപേക്ഷിച്ചു എവിടേക്കെങ്കിലും പോയതാവാം. ഒന്നും അറിയില്ല.. എനിക്ക് പേടിയാ എല്ലാവരോടും...."
" എനിക്കറിയാം നന്ദുവേട്ടൻ ഈ ലോകത്തേറ്റവും വെറുക്കുന്നത് ഈ എന്നെ ആണെന്ന്.. പക്ഷേ എനിക്ക് വേറെ വഴിയില്ല. സഹായിക്കാൻ വേറെ ആരുമില്ല .. വീട്ടിലേക്കു പോകാൻ എനിക്ക് പേടിയാ. ചിലപ്പോൾ അവരെന്നെ ..???... "
അത് മുഴുവിപ്പിക്കാൻ അവൾക് കഴിയുമായിരുന്നില്ല. പെട്ടന്ന് അവളെന്റെ കാല്കീഴില് ഇരുന്നെന്റെ കാലിൽ മുറുകെ പിടിച്ചു...
" നന്ദുവേട്ടൻ എന്നെ സഹായിക്കണം ... സഹായം ചോദിച്ചു ചെല്ലാൻ എനിക്കീ ലോകത്ത് വേറെ ആരും ഇല്ല. എന്റെ അച്ഛനെ കണ്ടു പിടിക്കാൻ എന്നെ സഹായിക്കണം .. അല്ല കണ്ടു
💬 Comments
View all comments