Chapter Title : ദേവനന്ദ 2 [വില്ലി]
വീടിന്റെ ആകർഷണം.. റോഡിന് അടുത്ത് തന്നെ ആയിരുന്നു അവളുടെ വീട് എങ്കിലും വണ്ടി മുറ്റത്തേക്കു പോകാൻ ഉള്ള വീതി ആ വഴിക്കു ഇല്ലായിരുന്നു..
" ഞാൻ വേഗം വരാം. "
കാറിൽ നിന്നും ഇറങ്ങാൻ നേരം അവൾ പറഞ്ഞു.
" വേണ്ട ഞാനും വരാം "
വെറുതെ അവളുടെ വീടും പരിസരവും കാണാൻ ഒരു കൗതുകം തോന്നിയത് കൊണ്ട് അവളുടെ പിന്നാലെ ഞാനും ആ വീട്ടിലേക്കു നടന്നു..
" നിൽക്കെടീ അവിടേ "
ഒരു അലർച്ച കേട്ട് ഞാനും അവളും ഒരേ സമയം ഞെട്ടി തരിച്ചു നിന്നു.
" 'അമ്മ "
അവളുടെ വാക്കിൽ ഭയം നിഴലിച്ചത് ഞാൻ തിരിച്ചറിഞ്ഞു.. .
" എന്ത് ധൈര്യത്തിൽ ആടി കഴുകേറീടെ മോളെ നീ ഈ നാറിയെയും കൂട്ടി ഈ വീട്ടിലേക്കു വന്നത്. കണ്ട അരുവാണിച്ചികൾക്ക് ഒന്നും കയറി ഇറങ്ങാൻ ഇത് സത്രം ഒന്നും അല്ല എന്റെ വീടാ..
വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ആ സ്ത്രീയുടെ വാക്കുകൾ എനിക്ക് അരോചകം ആയി തോന്നി.
" അമ്മേ ഞാൻ എന്റെ ബുക്കും സാധനങ്ങളും എടുക്കാൻ വന്നതാ. അതെടുത്തിട്ട് ഞാൻ പൊയ്ക്കോളാം. "
" ആരാടീ നിന്റെ അമ്മ ? കണ്ടവന്മാരുടെ കൂടെ കണ്ട ഹോട്ടലും ലോഡ്‌ജും നിരങ്ങി നടക്കുന്ന നിന്നെ ഒന്നും ഈ വീടിനകത്തു ഞാൻ കേട്ടില്ല. എന്നിട്ടും അവൾ അവന്റെ കൂടെ ഞളിഞ്ഞു നടക്കുന്നു..
ഈ അലവലാതി ചെക്കനേയും കൊണ്ട് ഇപ്പോ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന് നീ.... "
എന്റെ മുന്നിൽ നിന്നു കരയുക ആയിരുന്ന അവളുടെ ഉള്ളുരുകുന്നത് ഞാൻ അറിഞ്ഞു. എനിക്ക് എന്തോ അത് കേട്ടുനിൽക്കാൻ തോന്നിയില്ല..
" ദേ തള്ളെ. അതികം ഒച്ചവെക്കണ്ടാ. അല്ലേലും ഞങ്ങൾ ഈ വീട്ടിൽ കയറി പൊറുക്കാൻ വന്നതൊന്നും അല്ല. അവൾക് ആവശ്യമുള്ള സാധനങ്ങൾ എടുത്തിട്ട് ഞങ്ങൾ അങ്ങു പൊക്കോളാം.. "
" ഈ പിഴച്ചവളുടെ ഒരു സാധനവും ഈ വീട്ടിൽ ഇല്ല ".
എനിക്ക് ശെരിക്കും കലി ഇളകി..
" അത് നിങ്ങൾ ആണോ തീരുമാനിക്കുന്നത്.. അങ്ങ് മാറു തള്ളേ
💬 Comments
View all comments