0%

Chapter Title : ദേവനന്ദ 2 [വില്ലി]

Author : വില്ലി Read All Parts 1207

. ... "

വാതിലിൽ ചാരി നിന്നിരുന്ന അവരെ തള്ളി മാറ്റി ഞാൻ ആദ്യം അകത്തേക്ക് കടന്നു.

", നീ ഇതെന്നാ മിഴിച്ചു നിൽക്കുവാ.  അകത്തു പോയി ന്താ വേണ്ടെന്നു വച്ചാ പോയി എടുത്തിട്ട് വാ.... "

കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കി നിന്ന അവളോട് ഞാൻ അത് പറഞ്ഞതും പെണ്ണ് ചാടി അകത്തു കയറി ഒരു മുറിയിലേക്കു കയറി...

ഒരു അഞ്ചു മിനിറ്റിനുള്ളിൽ എല്ലാം ഒരു ബാഗിൽ ആക്കി അവൾ ഇറങ്ങി വന്നു..  അപ്പോളും ആ തള്ളയുടെ വായ അടഞ്ഞിട്ട് ഇല്ലായിരുന്നു..  ഒരെണ്ണം വച്ചു കൊടുത്താലോ എന്ന് പലതവണ തോന്നിയതാണ്.

" എഡീ ഇനീ ഈ നാറിനെ കൊണ്ട് നീ ഈ പടി കയറിയ ഈ ജാനകി ആരാന്നു അറിയും.  "

പോകാൻ ഇറങ്ങിയ ഞങ്ങളോട് ആ തള്ള പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

പിന്നീട് അവിടം ഒരു വലിയ വാക്കു തർക്കത്തിലേക് വഴി മാറി.  സഹികെട്ടു തള്ളയെ തല്ലാൻ കൈ ഓങ്ങിയ എന്നെ ആ പെണ്ണാണ് പിടിച്ചു വലിച്ചു കാറിൽ കയറ്റിയത്.

എന്ത് ചെയ്തിട്ടും എനിക്ക് കലി അടക്കാൻ കഴിഞ്ഞില്ല .  അവൾക് കരച്ചിലും...

" ആ തള്ള ശെരിക്കും നിന്റെ അമ്മ തന്നാണോ?

എടീ നിന്നോടാ ചോദിച്ചത് നിന്റെ അമ്മ തന്നാണോ ആ സാധനം എന്ന്.. "

" അല്ല "

എന്നവൾ മറുപടി തന്നു

" പിന്നെ നിന്റെ  ആരാ ആ തള്ള ?

എടീ കോപ്പേ വായ തുറന്നു എന്തേലും പറ... "

"അതെന്റെ ആരും അല്ല..  എനിക്ക് ആരും ഇല്ല..  ആരും...."

സങ്കടത്തിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു അലറി കരയാൻ തുടങ്ങി.

പെട്ടന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയി..  പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല..  കാറിനുള്ളിൽ അവളുടെ ഏങ്ങലടി മുഴങ്ങി കേട്ടുകൊണ്ടിരുന്നു .

വെറുപ് എന്നതിൽ നിന്നും ആദ്യമായി എനിക്ക് അവളോട് സഹതാപം തോന്നി..

ഏറെ ദൂരം മടങ്ങി എത്തി എങ്കിലും അവളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായിരുന്നില്ല.  ആശ്വസിപ്പിക്കാൻ മനസ് പലവട്ടം പറഞ്ഞത് ആണ് .  പക്ഷേ

💬 Comments

View all comments