Chapter Title : ദേവനന്ദ 3 [വില്ലി]
ഫോണിൽ ഒരു പാട്ടും വച്ച് ഹെഡ്സെറ്റ് എടുത്ത് ചെവിയിലും വച്ചു... "
പിന്നെ ആ തള്ള പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല... പോരാൻ നേരം ദേവുവിനോട് എന്തോ അവർ പറഞ്ഞിരിക്കണം.. കാരണം കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
" നമുക്കു പോകാം നന്ദുവേട്ടാ ? "
അവളത് പറഞ്ഞതും കാർ സ്റ്റാർട് ചെയ്ത് നേരെ പോന്നു. .
" കിട്ടാനുള്ളതൊക്കെ കിട്ടിയോ ? "
കളിയാക്കിയത് ആണെന്ന് മനസിലായിട്ടാകണം അവളുടെ കണ്ണുനീരിന്റെ അളവ് ഒരിത്തിരി കൂടി വർധിച്ചു..
" അയ്യോ ഞാൻ കരയാൻ വേണ്ടി പറഞ്ഞതല്ലേ .... താൻ കരയാതെ ഇരിക്ക് സാരമില്ല പോട്ടെ.. "
അവൾ കണ്ണ് തുടച്ചു നേരെ ഇരുന്നു.
" തനിക്കു അറിയാവുന്നതല്ലേ അവിടെ ചെന്നാൽ എന്താ ഉണ്ടാവുക എന്ന്.. ഞാൻ ഒരു നൂറുവട്ടം ചോതിച്ചതുമാ. പോണോ എന്ന് അപ്പൊ തനിക് പോയെ പറ്റു... ഏതായാലും ഇത്രയും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചതല്ലേ ... സാരമില്ലെന്നേ.... "
ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു
" അല്ല ഈ രാവിലെ തന്നെ തെറി കേൾക്കാൻ മാത്രം അത്യാവശ്യം എന്തായിരുന്നു തനിക് ? "
" അവൾ കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും ഒരു ഫോട്ടോ എടുത്ത് എനിക്ക് നേരെ നീട്ടി.. "
." എന്റെ അച്ഛനാ "
ആരെന്നു മനസിലാകാത്തത് കൊണ്ടാകും അവൾ ആ ഫോട്ടോയിൽ ഉള്ളത് ആരെന്നു എനിക്ക് പറഞ്ഞു തന്നു...
" നന്ദുവേട്ടൻ ചോതിച്ചപ്പോളാ ഓർത്തത് ഫോട്ടോ എടുത്തിട്ടില്ല എന്ന്.. അതാ.... തെറി കേട്ടാലും ഈ ഫോട്ടോ എടുത്ത് ഏട്ടന് തരാൻ വേണ്ടിയാ വന്നേ.. അപ്പോ ഏട്ടന് അഛനെ വേഗം കണ്ടു പിടിക്കാമല്ലോ? "
അപ്പോളാണ് എനിക്ക് ആ കാര്യം തന്നെ ഓർമ വരുന്നത്. അച്ഛനെ. അവളുടെ അച്ഛനെ കണ്ടു പിടിച്ചേൽപ്പിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തതാണ്. എന്നിട്ടും ഞാൻ അതിൽ എന്തുകൊണ്ട് അത്മർദ്ദത കാട്ടിയില്ല.. പാവം ആ കുട്ടി എന്നിൽ എത്ര വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നത് ഞാൻ തിരിച്ചറിയുക ആയിരുന്നു...
എന്ത് വിലകൊടുത്തും അവളുടെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കണം
💬 Comments
View all comments