Chapter Title : ദേവനന്ദ 3 [വില്ലി]
ഏടത്തിയുടെയും ഏട്ടന്റെയും കയ്യിൽ നിന്ന് കണക്കിന് കിട്ടി റൂമിലേക്കു കയറുമ്പോൾ ദേഷ്യം കൊണ്ട് ഞാൻ വിറക്കുക ആയിരുന്നു....
". എന്റെ ഇഷ്ടങ്ങൾ ആരും നോക്കുന്നില്ല. ക്രിക്കറ്റ് ആണെനിക്കെല്ലാം അതെന്താ ഇവിടെ ഉള്ളവർക്ക് ആർക്കും മനസിലാവാത്തത്?
എല്ലാരും ചേർന്നല്ലേ അവളെ എന്റെ തലയിൽ കെട്ടിവച്ചത് എത്ര തവണ ഞാൻ എതിർത്തു.. എന്നിട്ടിപ്പോ എന്റെ ഇഷ്ടങ്ങൾ എല്ലാം വേണ്ടെന്നു വച്ച് അവളെ ഞാൻ നോക്കണം എന്നോ.. നടക്കില്ല... "
ഏടത്തിയുടേം ഏട്ടന്റേം മുഖത്തു നോക്കി പറയേണ്ട കാര്യങ്ങൾ എല്ലാം ഞാൻ റൂമിൽ കയറി ആരോടെന്നില്ലാതെ പറഞ്ഞു തീർത്തു..എന്ത് ചെയ്യണമെന്നറിയാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആണ് കണ്ണാടിയിലെ എന്നെ എന്റെ കണ്ണിൽ പെടുന്നത്..
ദേവു പറഞ്ഞത് പോലെ ദേഷ്യപ്പെടുമ്പോൾ എന്റെ മുഖം വല്ലാതെ ഇരിക്കുന്നതായി എനിക്ക് തോന്നി.. അപ്പോൾ എന്റെ ചിരിച്ച മുഖം കാണാനെങ്ങനെ ഉണ്ടാകും ? ഞാൻ പോലും അറിയാതെ എന്റെ മുഖത്തു ചെറു പുഞ്ചിരി വിടർന്നു...
" ചിരിക്കുമ്പോൾ നന്ദുവേട്ടനെ കാണാൻ സൂപ്പെറാ "
ദേവുവിന്റെ ശബ്ദം.. ഞാൻ ചുറ്റും നോക്കി ആരും ഇല്ല ... അടച്ചിട്ട മുറിയിൽ അവൾ കയറാൻ വഴി ഇല്ല.. അപ്പോളെനിക്ക് തോന്നിയതാണ്... ഞാൻ എന്തിനവളെ കുറിച്ചാലോചിക്കണം.... അവളെന്റെ മനസ്സിലെവിടെയോ ചെറിയ സ്ഥാനം പിടിച്ചെടുത്തു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു..
....
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും അവരുടെ ചർച്ച എന്റെ ക്രിക്കറ്റ് കളി തന്നെ ആയിരുന്നു.
" ഏട്ടാ.. ഈ ഇയർ നടക്കുന്ന ക്ലബ് മച്ചിൽ നന്നായി പെർഫോം ചെയ്യുന്നവരെ നേരിട്ട് ക്ലബ്ബിലേക്ക് സെലക്ട് ചെയ്യുന്നുണ്ട്.. അതിലും നല്ലപോലെ പെർഫോം ചെയ്താൽ അവരു തന്നെ കേരള രഞ്ജിട്രോഫി ടീമിലേക് സജെസ്റ്റു ചെയ്യും... എനിക്ക് വിശ്വാസം ഉണ്ട് രഞ്ജി വരെ എങ്കിലും എത്താൻ പറ്റും എന്ന്. രഞ്ജിയിൽ കളിച്ച പലരും ഇന്ത്യൻ ടീമിലും കളിച്ചിട്ടുണ്ടല്ലോ. നിക്കും ചിലപ്പോ പറ്റിയാലോ ? ഒന്നും പറ്റിയില്ലേൽ ഐ.പി. എൽ എങ്കിലും കളിക്കണം എന്നെനിക് ആഗ്രഹം ഉണ്ട് ഏട്ടാ. "
ഞാൻ എന്റെ ആഗ്രഹത്തിന്റെ കെട്ടഴിച്ചു....
" ഇന്ത്യൻ ടീമിൽ ? നീയ്? നടക്കണ കാര്യം പറ നന്ദു നീയ്
💬 Comments
View all comments