Chapter Title : ദേവനന്ദ 3 [വില്ലി]
ഞങ്ങൾ ഒക്കെ പാവങ്ങൾ ആയത് കൊണ്ട് ആണോ ? അതോ ഈ വീട്ടിലെ ആർക്കും എന്നെ ഇഷ്ടം ഇല്ലാത്ത കൊണ്ട് ആണോ ? "
" അതിന് ഇപ്പോ എന്താ ഉണ്ടായത്? ഇഷ്ടം അല്ലെന്നു തോന്നാൻ അവരെന്തെങ്കിലും പറഞ്ഞോ "
എനിക്ക് ഒന്നും മനസിലാവാതെ അവൾക് എതിരെ കസേരയിൽ വന്നിരുന്നു..
" പിന്നെ എന്താ അവർ നമ്മളെ കൂടെ കൊണ്ട് പോകാഞ്ഞത്? "
അവളുടെ ചോദ്യത്തിന് എനിക്ക് ചിരി ആണ് വന്നത്.
" എടൊ.. അത് എന്തിനാണെന്ന് തനിക്കിത് വരെ മനസിലായില്ലേ.ഈ . ഹോസ്പിറ്റൽ കിടക്കുന്ന അമ്മയെ കാണാൻ ആരെങ്കിലും ചിരിച്ചു കളിച്ചു പോകുവോ ? "
ശരി ആണല്ലോ എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി.
" അതൊക്കെ പോട്ടെ പോകാൻ നേരം ഏടത്തി എന്താ തന്നോട് പറഞ്ഞത് ? "
" അത് അവർ പോയിട്ടു വരുമ്പോഴേക്കും നമ്മൾ വഴക്ക് ഒക്കേ പറഞ്ഞു തീർക്കണം എന്നു. "
" ആഹ് അത്രേ ഒള്ളൂ കാര്യം. അവർക്കു ഒരു വിചാരം ഉണ്ട് അവരിവിടെ ഉള്ളത് കൊണ്ടാണ് നമ്മൾ തമ്മിൽ എപ്പോളും വഴക്ക് .. അല്ലെങ്കിൽ അവരെ കാണിക്കാൻ വേണ്ടി ആണ് ഞാൻ എപ്പോളും തന്നോട് വഴക്ക് ഉണ്ടാക്കുന്നതെന്ന്... അപ്പൊ നമ്മുടെ വഴക്ക് മാറ്റാൻ അവരു കണ്ടു പിടിച്ച വഴി ആണ് ഈ ആശുപത്രി നാടകം. "
" അതിന് അവർ ഇല്ലെങ്കിൽ നമ്മളുടെ വഴക്ക് എങ്ങനെ തീരാനാ? ""
" ഇതിൽ കൂടുതൽ എങ്ങനെ ആടോ ഞാൻ തന്നെ അത് പറഞ്ഞു മനസിലാക്കി തരുക. ? "
അവളുടെ നിർത്തകളങ്കമായ ചോദ്യം എനിക്ക് ചിരി ഉളവാക്കി..
" ഈ നന്ദു ഏട്ടൻ എന്താ ഈ പറയുന്നേ? എനിക്ക് ഒന്നും മനസിലാകുന്നില്ല. "
പെട്ടന്നാണ് കാളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. ഞാൻ എഴുന്നേറ്റു പോയി ഡോർ തുറന്നു..
" ടൺ ടടാൺ.... "
ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിൽ കാജൽ അഗർവാൾ വന്നു ഡോറിന് മുന്നിൽ നിന്ന് ഇളിച്ചു കാണിക്കുന്നത് പോലെ വന്ന് നീക്കുകയാണ് നമ്മുടെ മാളു.
" ആഹാ.
💬 Comments
View all comments