0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1263

ആവശ്യം ഉണ്ടേൽ വിളിക്കാം അപ്പൊ വന്നാ മതി  "

ഏടത്തിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് പോലെ. കാരണം അമ്മ ആശുപത്രിയിൽ കിടക്കുന്നതിന്റെ വിഷമം ഒന്നും ഏടത്തിയുടെ മുഖത്തു കാണാൻ ഉണ്ടായിരുന്നില്ല...

" ഞാനും വരാം അമ്മേ ... "

അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന ദേവു അമ്മയുടെ കയ്യിൽ പിടിച്ചു.പറഞ്ഞു ...

" ഇന്ന് വേണ്ട മോളെ..  പിന്നെ ഒരിക്കലാകട്ടെ..  ഇന്ന് മോളെ കൊണ്ട് പോയാൽ ഇവനിവിടെ ഒറ്റക്കാകില്ലേ.. "

ദേവു വെറുതെ തല താഴ്ത്തി നിന്നതേ ഒള്ളു.

അപ്പോളേക്കും പിന്നിൽ നിന്നു വന്ന ഏടത്തി അവളെയും വിളിച്ചു അല്പം മാറി നിന്നു...

" അതെ....  ഞങ്ങൾ നാളെ ഇങ്ങു വരും..  അപ്പോളേക്കും അടി കൂടിയോ കരഞ്ഞു കാലു പിടിച്ചോ അവന്റെ ആ ദേഷ്യം തീർത്തു നല്ല കുട്ടികളായിട്ട് ഇരുന്നോണം....  "

ഏടത്തി സ്വകാര്യമെന്നു കരുതി പറഞ്ഞത് ഞാൻ വരെ കേട്ടു...

" എന്ന് വരും ഏടത്തി  ?  "

" നാളെ  "

" അപ്പൊ അതുവരെ ഞാൻ ഒറ്റക്കോ?  "

" അതിനല്ലേ ഇവളിവിടെ ഉള്ളത്.  " പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.. കാക്കക്കൂട്ടിൽ അകപ്പെട്ട കുയിൽ കുഞ്ഞിനെ പോലെ ദേവു എന്നെ ദയനീയമായി നോക്കി.  ഇന്നലെ വരെ ഉള്ള എന്റെ പെരുമാറ്റം വച്ച് അവളെ ഒറ്റയ്ക്ക് കൂടി കിട്ടിയാൽ ഞാൻ അവളെ കൊല്ലാകൊല ചെയ്യുമെന്നവൾക്ക് നല്ലപോലെ അറിയാമായിരുന്നു.....

അവര് പോകുന്നത് വരെ മുറ്റത്തു തന്നെ നിന്ന അവൾ അമാന്തിച്ചാണ് വീടിനുള്ളിലെക്ക് കയറിയത്.

ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്തു ഹാളിലേക്ക് വരുമ്പോൾ അവൾ എന്തോ ആലോചിച്ചിരിക്കയായിരുന്നു.  കിച്ചണിൽ പോയി ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് തിരിച്ചു വരുമ്പോളും അവൾ അതെ ഇരിപ്പാണ്.

" എന്ത് പറ്റി?  "

എന്റെ ചോദ്യം കേട്ട് തലയുയർത്തി നോക്കിയാ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

" ഹേയ്.. എന്ത് പറ്റി.  എന്തിനാ ഇപ്പോ താൻ കരയുന്നെ ?  "

എവിടെന്നോ കിട്ടിയ ധൈര്യം സംഭരിച്ചു അവൾ ചോദിച്ചു.

" എന്നെ നിങ്ങളുടെ ബന്ധുക്കളുടെ മുന്നിൽ ഒന്നും കാണിക്കാൻ കൊള്ളില്ല അല്ലേ ? 

💬 Comments

View all comments