Chapter Title : ദേവനന്ദ 3 [വില്ലി]
അറിഞ്ഞു . അത് കൊണ്ട് ഞാൻ വണ്ടിയുടെ വേഗത കുറച്ചു.
" ഞാൻ ബൈക്കിൽ ആദ്യമായിട്ടാണ് കേറുന്നത് . "
അവൾ പറഞ്ഞതിന്റെ അർദ്ധം എനിക്ക് മനസിലായി.
" എടൊ അത് ഞാൻ അന്ന് അറിയാതെ പറഞ്ഞതാ താനത് വിട്ടു കള.. "
" അതല്ല നന്ദുവേട്ട. നിങ്ങൾ വേഗം സ്പീഡ് കുറച്ചത് കൊണ്ട് പറഞ്ഞതാ.. ഞാൻ ആദ്യമായിട് ഒരാളുടെ ബൈകിനു പിന്നിൽ കേറീത് അന്ന് നന്ദുവേട്ടന്റെ ഈ വണ്ടിയിലാ .. അതുകൊണ്ട് തന്നെ എനിക്ക് വണ്ടിയിൽ എങ്ങനെയാ ഇരിക്കണ്ടെന്നോ. എവിടെയാ പിടിക്കണ്ടെന്നോ ഒന്നും അറിയില്ല. "
ഞാൻ അതിനൊരു മൂളൽ മാത്രം മറുപടി ആയി കൊടുത്തിട്ട് വണ്ടി നേരെ വീട്ടിലേക്കു തിരിച്ചു .
" എന്തിനാ ഇപ്പൊ വീട്ടിലേക്കു പോകുന്നെ? "
" ഈ സമയത്ത് ഇനി കോളേജിൽ പോയിട്ടിനി എന്ത് കാണിക്കാനാ "
അവൾ കയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കിയിട്ട് ഒന്നും മിണ്ടാതെ ഇരുന്നു. . വീട്ടു വളപ്പിലേക് വണ്ടി കയറുമ്പോളേ കണ്ടത് കാറിനുള്ളിലേക് ബാഗ് എടുത്ത് വയ്ക്കുന്ന ഏട്ടനേയും ഏടത്തിയെയും ആണ്.. എങ്ങോട്ടേക്കോ ഉള്ള യാത്ര ആണ്.....
ബൈക്ക് മുറ്റത്തെത്തിയപ്പോൾ ആണ് കാറിനകത്ത് ഇരിക്കുന്ന അമ്മയെയും കണ്ടത്.
" ആഹാ ഇതുങ്ങളുടെ രണ്ടിന്റേം കറക്കം ഇനിം കഴിഞ്ഞില്ലേ ? "
കേറി ചെന്നതേ ഏടത്തി ചോദിച്ചു.
", നിങ്ങൾ ഇതെവിടെ പോകുവാ..? "
എന്റെ ചോദ്യത്തിനുള്ള മറുപടി തന്നത് ഏട്ടനാണ്..
" എടാ ഇവളുടെ അമ്മക്ക് സുഖം ഇല്ല. ഹോസ്പിറ്റലിൽ ആണ്. ഞങ്ങൾ അവിടെ വരെ ഒന്നു പോകുവാ... അപ്പൊ അമ്മ പറഞ്ഞു കൂട്ടത്തിൽ നമ്മുടെ തറവാട്ടിലും ഒന്നു കേറാം എന്ന്. അവിടെ പോയിട്ടു കുറെ ആയില്ലേ ? "
" ഇറങ്ങി കഴിഞ്ഞു നിന്നെ വിളിച്ചു പറയാമെന്നാ കരുതിയേ.. അതെങ്ങനെയാ ക്ലാസ്സിലും പോകാതെ ഇപ്പോളും കറങ്ങി നടപ്പല്ലേ രണ്ടും.. "
ഏട്ടന്റെ വാക്ക് പൂർത്തിയാക്കിയത് ഏടത്തി ആണ്...
" എങ്കിൽ ഞങ്ങളും വരാം "
" വേണ്ട.. വേണ്ടാ... നിങ്ങൾ ഈ ക്ലാസ് കളഞ്ഞു എന്തിനാ വരുന്നേ... അമ്മക്കത്ര സീരിയസ് ഒന്നും അല്ല.
💬 Comments
View all comments